റിയാസ് ബിഗ് ബോസ് ഹൗസിൽ എത്തി, ആദ്യപണി കൊടുത്തത് തന്റെ ആജന്മ ശത്രു റോബിന്..!!

13,136

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് സീസണുകളിൽ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് വീട്ടിലേക്ക് അതിഥികളായി എത്തുന്നത് ബിഗ് ബോസിലെ മുൻ താരങ്ങൾ തന്നെയാണ്.

അഞ്ചാം സീസൺ എഴുപതാം ദിവസത്തിലേക്ക് മുന്നേറുമ്പോൾ പുത്തൻ അതിഥികളായി രണ്ടുപേർ കൂടി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുകയാണ്.

മൂന്നാം സീസണിൽ വമ്പൻ അഴിഞ്ഞാട്ടം നടത്തിയ ഫിറോസ് ഖാനും നാലാം സീസണിൽ റോബിൻ എന്ന ശക്തനായ കളിക്കാരനെ വൈൽഡ് കാർഡ് എൻട്രി വഴി എത്തി പുറത്താക്കിയ റിയാസ് സലിമുമാണ് ബിഗ് ബോസ് വീട്ടിലേക്ക് കോടതി ടാസ്ക് കളിക്കാൻ എത്തിയിരിക്കുന്നത്.

പുതിയ രണ്ട് അതിഥികൾ എത്തിയതോടെ ബിഗ് ബോസ് സീസൺ ഫൈവിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പ്രേക്ഷകരുടെ നിലപാടുകളെ കുറിച്ചും വീട്ടിലെ മത്സരാർത്ഥികൾ ഇരുവരോടും ചോദിച്ചറിയുന്നുണ്ട്. ഈ കൂട്ടത്തിൽ ആണ് കഴിഞ്ഞ വാരം എത്തിയ റോബിനെ കുറിച്ചും രജിത് കുമാറിനെ കുറിച്ചും സംസാരം ഉണ്ടായത്.

ഹോട്ടൽ ടാസ്ക് നടക്കുകയും അതിനിടയിൽ അഖില്‍മാരാരും ജുനൈസും തമ്മിൽ വാഗ്വാദങ്ങളും വഴക്കുകളും ഉണ്ടാവുകയും തുടർന്ന് അഖില്‍മാരാർ തന്റെ തോളിൽ വച്ച് ജുനൈസിനെ തള്ളുകയും ചെയ്യുന്നു. ഈ വിഷയത്തിൽ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന് ജുനൈസ് ആരോപിക്കുകയും അതിനെ ശക്തമായ പിന്തുണ റോബിൻ നൽകുകയും ചെയ്തിരുന്നു.

എന്നാൽ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ റിയാസ് നിനക്ക് നേരിടേണ്ടി വന്നത് ഫിസിക്കൽ അസോൾട്ട് അല്ല എന്നും ചെറുതായി തോളുകൊണ്ട് തട്ടുന്നതും എന്നാൽ ഒരാൾ മുഖത്ത് അടിക്കുന്നതും വ്യത്യാസമുണ്ടെന്ന് റിയാസ് പറയുന്നു. തന്നെ അയാൾ തല്ലുക ആയിരുന്നു എന്നും എന്നാൽ ജുനൈസ് നേരിട്ടത് അതല്ല എന്നും റിയാസ് പറയുന്നുണ്ട്.

അതെ സമയം റോബിൻ പ്രെഷർ കൊടുത്തു ജുനൈസ് അഖിലിനെ പുറത്താക്കി ഇരുന്നു എങ്കിൽ അതിന്റെ ക്രെഡിറ്റ്‌ റോബിന് പോകുമായിരുന്നു എന്നും റിയാസ് പറയുന്നുണ്ട്. തന്റെ ശത്രുവിനെ ചൊറിയാനുള്ള അവസരം റിയാസ് കൃത്യമായി ഉപയോഗിക്കുകയും ഒപ്പം റോബിന്റെ ചതിക്കുഴികൾ കാണിച്ചു കൊടുത്തു എന്നും വേണം പറയാൻ.

You might also like