എല്ലാം പ്രാങ്ക്, ശോഭ ഔട്ട് ആകില്ല; സത്യം വെളിപ്പെടുത്തി സഹ മത്സരാർത്ഥികൾ; കുരുപൊട്ടി എന്ത് ചെയ്യണം എന്നറിയാതെ ശോഭ, എന്നാൽ മനസിലിരുപ്പ് മുഴുവൻ പുറത്തുവന്നു…!!

sobha viswanath
90

ബിഗ് ബോസ് സീസൺ ഒന്നാം ഭാഗത്തിന് ശേഷം വീണ്ടും ബിഗ് ബോസ് ഹൗസിൽ പ്രാങ്ക് നടന്നിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരാളെ നേരിട്ട് എവിക്ഷനിൽ കൂടി പുറത്താക്കാം എന്ന് ഷിജു ബിഗ് ബോസ് ഹൗസിൽ വായിക്കുകയും തുടർന്ന് വോട്ടിങ് നടത്തുകയും ഭൂരിപക്ഷം ചേർന്ന് തീരുമാനിക്കുന്നത് ശോഭയെ ആയിരുന്നു.

പത്തിൽ ശോഭ ( sobha viswanath ) ഒഴികെ 6 ആളുകൾ വോട്ട് ചെയ്തത് ശോഭക്ക് എതിരെ ആയിരുന്നു. അഖിൽ മാരാർ ആയിരുന്നു തുടക്കം തുടർന്ന് സെറീനയും റനീഷയും നാദിറയും വിഷ്ണവും ഷിജുവും ശോഭക്ക് എതിരെ വോട്ട് ചെയ്തു. തുടർന്ന് ശോഭ ഔട്ട് ആയി എന്നും ഡ്രസ്സുകൾ പാക്ക് ചെയ്തു പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ആയിരുന്നു.

എന്നാൽ ഇത്രയും ആയതോടെ സംഭവത്തിൽ വൈകാരികമായി ആയിരുന്നു ശോഭ പിന്നീട് ഇടപെടൽ നടത്തിയത്. നിങ്ങൾ എല്ലാം ഫേക്ക് ആണ് എന്നും തന്നെ ഉറത്താക്കാൻ അജണ്ട ഉണ്ടാക്കിയത് ആണ് എന്നും രൂക്ഷമായി വാദിച്ചു.

നാദിറക്ക് എതിരെ നീ ഇത്രക്കും ഫേക്ക് ആണോ എന്ന് ആയിരുന്നു ശോഭ ചോദിച്ചത്, അതെ സമയം അഖിൽ മാരരോട് തന്നോട് മുട്ടി ജയിക്കാൻ കഴിവില്ലാത്തവനല്ലേ നീ എന്നും നിന്നോട് എനിക്ക് ഒന്നും പറയാനില്ല എന്നും താൻ ആകെ കെട്ടിപ്പിടിച്ചിട്ട് പോകാൻ ഉദ്ദേശിക്കുന്നത് മിഥുനെ ആണെന്നും കപ്പ് നീ അടിക്കണം എന്നും ശോഭ പറയുന്നുണ്ട്.

എന്നാൽ അവസാനം പ്രാങ്കാണ് എന്ന് എല്ലാവരും കൂടി ശോഭയോട് പറയുന്നതും കാണാം.

Post Summery — Sobha Eviction is Prank, Bigg Boss Season 5 Malayalam

You might also like