റോബിൻ കയറുന്നു, മാരാർ തീർന്നു എന്ന് പറഞ്ഞു എന്നെ കളിയാക്കി സുഹൃത്തുക്കളുണ്ട്; അണ്ണന് വ്യക്തിത്വമില്ലെന്ന് പറഞ്ഞ ശോഭ റോബിന്റെ കാലു പിടിച്ചില്ലേ; അഖിൽ മാരാരുടെ ഭാര്യ അഭിമുഖത്തിൽ പറഞ്ഞത്..!!

lakshmi akhil marar dr robin
303

ഓരോ സീസൺ വരുമ്പോഴും ഓരോ താരങ്ങൾ ഉണ്ടാക്കുന്ന ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടക്കുന്നത് ബിഗ് ബോസിന്റെ അഞ്ചാം സീസൺ ആണ്. ഒറിജിനൽസ് എന്ന ലേബലിൽ ആണ് ഇത്തവണ ആളുകൾ എത്തിയിരിക്കുന്നത്. ഓരോ സീസണിലും പുതിയ താരോദയങ്ങൾ ഉണ്ടാകുമ്പോൾ ഇത്തവണ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് അഖിൽ മാരാർക്ക് ആണെന്ന് വേണം പറയാൻ.

എന്നാൽ പെട്ടന്ന് ക്ഷുഭിതനാകുകയും ദേഷ്യപ്പെടുകയും കോമഡികൾ കാണിക്കുകയും എല്ലാം ചെയ്യുന്ന അഖിൽ ആണ് ഇത്തവണ ബിഗ് ബോസ് വീട്ടിലെ യഥാർത്ഥ എന്റെർറ്റൈനെർ. ഇപ്പോൾ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാരുടെ ഭാര്യ ലക്ഷ്മി പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. തന്റെ കൂട്ടുകാർ ഒക്കെ റോബിൻ ബിഗ് ബോസ്സിലേക്ക് വീണ്ടും എത്തുന്ന സമയത്തിൽ തന്നെ കളിയാക്കി മെസേജുകൾ അയച്ചിരുന്നു എന്ന് ലക്ഷ്മി പറയുന്നു.

റോബിൻ കയറുന്നു, അഖിൽ തീർന്നു എന്നായിരുന്നു മെസേജുകൾ. ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ചാണ് അണ്ണൻ ഇവിടെ വരെ എത്തിയത്. ശത്രു വന്നാലും ചിരിച്ചുകൊണ്ടാണ് നേരിടുക. ആരെ കുറിച്ചും ഒന്നും മനസിൽ വെച്ച് നടക്കാൻ അറിയില്ല. എന്തെങ്കിലും വിഷയങ്ങൾ ഉണ്ടായാൽ പൊട്ടിത്തെറിക്കുന്ന ആൾ ആണ് എന്നാൽ അതൊന്നും മനസിൽ വെച്ച് നടക്കാൻ അണ്ണന് അറിയില്ല. ഇന്ന് വഴക്കു ഉണ്ടാക്കിയ ആളെ നാളെ കണ്ടാൽ സംസാരിക്കുകയും കെട്ടിപ്പിടിക്കുകയും എല്ലാം ചെയ്യുന്ന ആൾ കൂടിയാണ് അഖിൽ മാരാർ എന്നും ഭാര്യ പറയുന്നു.

റോബിൻ വന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് തനിക്ക് അറിയാമായിരുന്നു. ഷോൾഡർ മസാജ് ഒക്കെ ചെയ്തപ്പോൾ മാരാർക്ക് വ്യക്തിത്വമില്ല എന്ന് പറഞ്ഞ ശോഭയൊക്കെ പിന്നീട് റോബിന്റെ കാലും കയ്യും എല്ലാം മസാജ് ചെയ്തു. അതൊക്ക കണ്ടപ്പോൾ ഞങ്ങൾ ഇരുന്നു പൊട്ടിച്ചിരിക്കുക ആയിരുന്നു. ജുനൈസിനെ ശാരീരിക കയ്യേറ്റം ചെയ്തപ്പോൾ റോബിൻ ആണ് ജുനൈസിനെ എരിപിരി കയറ്റി കൺഫെഷൻ റൂമിലേക്ക് അയച്ചത്.

എന്നാൽ അഖിലും ജുനൈസും തോളിൽ കൈയിട്ട് തിരിച്ചു വന്നപ്പോൾ റോബിൻ തകർന്നു പോയി എന്നും എന്നാൽ അവസാന ആണി റോബിന് അടിച്ചത് വിഷ്ണു ആയിരുന്നു എന്നും ലക്ഷ്മി പറയുന്നു. ഇത് സീസൺ 4 അല്ല ഞങ്ങളുടെ സീസൺ എന്നൊക്കെ പറഞ്ഞത് മാസ്സ് ആയി ആണ് എനിക്ക് തോന്നിയത് എന്നും ലക്ഷ്മി പറയുന്നു.

You might also like