നീ മാനുഫാച്ചറിങ് ഡിഫക്ടോടെ ജനിച്ചവൻ, കാക്കയല്ലേ നീ; റിയാസിനെ മതപരമായും ശരീര പ്രകൃതിയും വിമർശനം ഉന്നയിച്ച് ലക്ഷ്മി പ്രിയ; ഹൃദയം തകർന്ന് കരഞ്ഞ് റിയാസ്..!!

69

ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മാനസികമായി എന്തൊക്കെ പറയണം പറയണ്ട എന്ന തരത്തിൽ തളർന്നു നിൽക്കുന്ന കാഴ്ചകൾ ആണ് ബിഗ് ബോസ് വീട്ടിൽ കാണുന്നത്. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ റിയാസ് സലിം ബിഗ് ബോസ് വീട്ടിൽ കാഴ്ചവെക്കുന്നത് അസമയമായ ഗെയിം പ്ലാനുകൾ തന്നെയാണ്.

ഒരാളെ എങ്ങനെ പ്രൊവോക്ക് ചെയ്യാൻ കഴിയും എന്നും അതിൽ കൂടി അയാളെ എങ്ങനെ ബിഗ് ബോസ്സിൽ നിന്നും പുറത്താക്കാൻ കഴിയും എന്നും തെളിയിച്ചു കഴിഞ്ഞ ആൾ കൂടി ആണ് റിയാസ് സലിം. അത്തരത്തിൽ ഉള്ള മൂന്നു വ്യക്തികൾ ഇപ്പോൾ തന്നെ ബിഗ് ബോസ് നിന്നും പുറത്തേക്ക് പോയി കഴിഞ്ഞു.

റോബിനും റിയാസും തമ്മിലുള്ള മികച്ച വഴക്കുകൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടാവുകയും തുടർന്ന് റോബിൻ പുറത്തേക്ക് പോയതോടെ ആ വഴക്കുകൾ ദിൽഷ തന്റേതായി മാറ്റി എങ്കിൽ കൂടിയും ദിൽഷയിൽ കൂടി ഗെയിം മുന്നോട്ട് പോകില്ല എന്ന് മനസിലാക്കിയ റിയാസ് തന്റെ വേട്ടമൃഗമായി പിന്നീട് കണ്ടെത്തിയത് ലക്ഷ്മി പ്രിയയെ ആയിരുന്നു.

എന്നാൽ ലക്ഷ്മി പ്രിയയെ കടന്നാക്രമിക്കുമ്പോൾ അതെ നാണയത്തിൽ തിരിച്ചു മറുപടികൾ വന്നുതുടങ്ങിയതോടെ റിയാസ് ചിലപ്പോൾ എങ്കിലും തകർന്നു പോകുന്നത് കാണാം. മൈൻഡ് ഗെയിം കളിച്ച് ലക്ഷ്മി പ്രിയയെ സമ്മർദ്ദത്തിൽ ആക്കാൻ റിയാസിന് പലപ്പോഴും കഴിഞ്ഞിട്ടുണ്ടെങ്കിൽ കൂടിയും ലക്ഷ്മിപ്രിയ അതിനു മുകളിൽ നടത്തിയ ചില പരാമർശങ്ങളിൽ കൂടി റിയാസ് സലീമിനെ നിഷ്ഭ്രമമാക്കി കളഞ്ഞു എന്ന് വേണം പറയാൻ.

റിയാസ് പെണ്ണൻ, ഒമ്പതാണ്; മോശം വാക്കുകൾ കണ്ട് തകർന്ന് കുടുംബം; അവൻ വീട്ടിലും ഇങ്ങനെ ആണെന്ന് സഹോദരി..!!

എനിക്കിപ്പോൾ വീട്ടിൽ പോണം; ലക്ഷ്മി പ്രിയയെ മൈൻഡ് ഗെയിമിൽ കൂടി പുറത്താക്കാൻ റിയാസ്; ശക്തരായ മത്സരാർത്ഥികളെ കണ്ടെത്തി വീഴ്ത്തി റിയാസിന്റെ മികച്ച ഗെയിം പ്ലാൻ..!!

ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന ഒരു കുറിപ്പ് ആണ് വൈറൽ ആകുന്നത്. ആരോടായാലും ബിഗ്ബോസ് ഷോയുടെ രീതിയിലുള്ള പ്രവോക്കിങ് മാത്രമെ റിയാസ് ഇത് വരെ ചെയ്തിട്ടുള്ളൂ. അത് ഗെയിം ആയി മാത്രമെ അവൻ ഇത് വരെ എടുത്തിട്ടുള്ളൂ, അവൻ്റെ പ്രവോക്കിങ് പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിൽ മാത്രമായിരുന്നു.

അവൻ്റെ നടപ്പിനേയും ശൈലിയേയും സ്കിറ്റിലും അല്ലാതെയും മറ്റുള്ളവർ പരിഹസിച്ചിട്ടുണ്ട്, എൽപി അവനെ അനുകരിച്ച് കളിയാക്കിയപ്പോഴും അത് തമാശയായി എടുത്ത് ചിരിക്കുക മാത്രമെ അവൻ ചെയ്തുള്ളൂ…

പക്ഷേ റിയാസ് സലിം എന്ന പേര് കാരണം കാക്ക എന്ന് വിളിക്കുകയും കാക്ക കരയുന്ന പോലെ കരഞ്ഞ് കളിയാക്കുകുയും നിന്നെ പോലെയുള്ളവർ manufacturing defect ഉളളവരാണെന്നും നീ അതുപോലെയാണ് സംസാരിക്കുന്നതെന്നും നിൻ്റെ സ്വഭാവം അതാണെന്നും പറഞ്ഞ് വ്യക്തിഹത്യ നടത്തിയപ്പോഴും ഒരു കമ്യൂണിറ്റിയെ മൊത്തം അടച്ച് ആക്ഷേപിച്ചപ്പോഴും റിയാസ് വളരെ വ്യക്തമായി അതിന് മറുപടി കൊടുത്തു. ലക്ഷ്മി പ്രിയ എന്ന സ്ത്രീയുടെ ഉള്ളിലുള്ള മോശമായ ചിന്താഗതി പ്രേക്ഷകർ തിരിച്ചറിഞ്ഞു.

ഇതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ധർമം,,???? വലിയ സനാതന ധർമം,,,,???? സനാതന ധർമത്തെയും എല്ലാ റിലീജിയനേയും ഒരേ പോലെ സ്നേഹിക്കുന്ന ആളാണ് ഞാൻ, പക്ഷേ നിങ്ങളുടെ രീതി ഒരു ധർമത്തിനും ചേർന്നതല്ല, വിഷമാണ് നിങ്ങൾ, toxic lady എന്നായിരുന്നു റിയാസ് പറഞ മറുപടി.

ഒരിക്കലും LP വിശ്വസിക്കുന്ന ആചാരങ്ങളേയോ സനാതന ധർമത്തെയോ റിയാസ് മോശമായി പറഞ്ഞിട്ടില്ല. അങ്ങനെ വളച്ചൊടിക്കുന്നവരോട് പുച്ചം മാത്രം. LP എന്ന വിഷത്തെ മാത്രമാണ് കുറ്റപ്പെടുത്തിയത്, അവരുടെ ചിന്താഗതിയെ മാത്രം, അത് ബ്ലസ്ലി ചോദിച്ചപ്പോൾ റിയാസ് വ്യക്തമായി പറയുന്നുമുണ്ട്.

റോബിനും ജാസ്മിനും പോയ ശേഷം ഷോ കാണാൻ താൽപര്യമില്ലാതിരുന്ന പലർക്കും ആശ്വാസമായതും പ്രമോ മുതൽ ട്രോളുകളിലും അകത്തും പുറത്തുമെല്ലാം കൂടുതൽ മുഴങ്ങി കേൾക്കുന്ന പേരും മികച്ച കണ്ടൻ്റ് ക്രിയേറ്ററും എല്ലാം റിയാസ് സലിം തന്നെ, വ്യക്തമായ സ്പേസ് ഉണ്ടാക്കിയ ഒരേ ഒരു ഗെയ്മർ..

ഒറ്റപ്പെടുത്താനും തരംതാഴ്ത്താനുമാണ് തീരുമാനമെങ്കിൽ ചേർത്ത് നിർത്തിയിരിക്കും. കാരണം നിലവിൽ ഈ ഷോ വിൻ ചെയ്യാൻ ഏറ്റവും യോഗ്യൻ റിയാസാണ്.