ആ ദുശീലമാണ് ജീവിതം ഇല്ലാതെയാക്കിയത്; ഇന്ന് ജീവിക്കുന്നത് സോപ്പ് വിറ്റാണ്; അതിലേക്കു തന്നെ നയിച്ചത് ഈ കാര്യങ്ങൾ; ഐശ്വര്യ ഭാസ്കർ ജീവിത കഥ പറയുമ്പോൾ എല്ലാവര്ക്കും ഞെട്ടൽ മാത്രം..!!

675

സിനിമ മേഖലയിൽ താരപ്രഭയിൽ നിൽക്കുന്ന ആളുകളുടെ പിന്നീടുള്ള ജീവിതം എങ്ങനെ ആയിരിക്കും എന്ന് പലരും ചിന്തിക്കേണ്ട കാലം വന്നെത്തി കഴിഞ്ഞു. സിനിമ അഭിനേതാവ് ആയാൽ നല്ലൊരു താരം ആയാൽ പിന്നെ സമ്പാദ്യം അടക്കം വലിയ തോതിൽ എത്തും എന്ന് കരുതുന്നവർ ആണ് പൊതുസമൂഹത്തിൽ ഉള്ളയാളുകൾ.

എന്നാൽ ഇപ്പോൾ ഒരുകാലത്തിൽ ഭാഷാഭേദമന്യേ തിളങ്ങി നിന്ന ഐശ്വര്യയുടെ ഇന്നത്തെ ജീവിത കഥ കേൾക്കുമ്പോൾ ഞെട്ടൽ മാത്രം ആണ് ഉള്ളത്. തമിഴകത്തിൽ ആയിരുന്നു കൂടുതൽ തിളങ്ങിയത് എങ്കിൽ കൂടിയും മലയാളത്തിൽ മോഹൻലാൽ ചിത്രം നരസിംഹത്തിൽ നായികാ ആയി എത്തിയ താരത്തിനെ മലയാളികൾ മറക്കാൻ വഴിയില്ല.

Aiswarya bhaskaran

അമ്മ ലക്ഷ്മി നിർമ്മിച്ച ചിത്രത്തിൽ കൂടി ആയിരുന്നു വിദേശത്തേക്ക് ഉപരിപഠനം പോകാൻ ആഗ്രഹിച്ച ഐശ്വര്യ ഒരു ഭാഗ്യ പരീക്ഷണം എന്ന പോലെ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ സിനിമയുടെ താരപ്പകിട്ടിൽ നിന്നും ജീവിതത്തിലേക്ക് ഊളിയിട്ട് ഇറങ്ങിയപ്പോൾ സിനിമ എന്ന മായാ ലോകം അപ്രത്യക്ഷമായി എന്ന് വേണം എങ്കിൽ പറയാം.

ഇന്ന് സിനിമയുടെ അഭിനയ ലോകത്തിന്റെ താരപ്രഭകൾ ഇല്ലാതെ ചെറിയ രീതിയിൽ സോപ്പ് വിറ്റ് ഒക്കെ ആണ് ഐശ്വര്യ ജീവിക്കുന്നത് എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും ഒരു അതിശയം മാത്രം ആണ്. എന്നാൽ ജീവിതത്തിൽ ഉണ്ടായ സാമ്പത്തിക ഞെരുക്കത്തിന് കാരണം മ ദ്യ മോ മറ്റെന്തെങ്കിലും ആയിരുന്നോ എന്ന് താൻ കരുതുന്നില്ല.

Aiswarya bhaskaran

ഒരിക്കലും അതിൽ ഒന്നും താൻ തീവ്രമായി അഡിക്ട് ആയിരുന്നില്ല. സിനിമയിൽ നിന്നും ആളുകൾ പറയുന്നത് പോലെ താൻ വലുതായി ഒന്നും സമ്പാദിച്ചിട്ടില്ല. കാരണം അഭിനയ ലോകത്തിൽ ഉണ്ടായിരുന്നത് വെറും 3 വര്ഷം മാത്രം ആയിരുന്നു. തുടർന്ന് വിവാഹം കഴിക്കുന്നത്.

വിവാഹ ശേഷം ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോൾ അമ്മ വേഷങ്ങൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. തിരിച്ചു വരവ് നടത്തി എങ്കിൽ കൂടിയും ഒരു സിനിമ ലഭിക്കുന്നത് മൂന്നു വർഷത്തെ കാത്തിരിപ്പ് ശേഷം ആയിരുന്നു. അതിൽ നിന്നും ഈ മൂന്ന് വർഷത്തിൽ നിന്നും എന്താണ് ഇതിനുമാത്രം സമ്പാദിക്കുന്നത്. അമ്മൂക്കക്ക് കാൻസർ ആയിരുന്നു. മക്കളെ നോക്കി.

Aiswarya bhaskaran

എന്നാൽ തന്റെ കൂടുതൽ പണവും ചെലവായത് ഷോപ്പിംഗ് വഴി ആയിരുന്നു. ഞാൻ ഷോപ്പിംഗ് ഹോളിക്ക് ആയിരുന്നു. വസ്ത്രത്തിനൊപ്പം ഉള്ള പേഴ്സും ബാഗും ചെരുപ്പും എല്ലാം വാങ്ങും. ഒന്നിൽ ഇല്ല ഫോട്ടോസ് വന്നാൽ പുതിയ ഡ്രസ്സ് വാങ്ങും.

എന്നാൽ അത്തരത്തിൽ ചിലവായി പോയതിൽ ഒന്നും പരിതപിക്കുന്നില്ല. കാരണം ഇന്ന് ജീവിക്കാൻ തനിക്കൊരു മാർഗം ഉണ്ട്. അതിൽ കൂടി താൻ ജീവിതത്തിൽ മുന്നോട്ട് പോകും