മോഹൻലാലിനെ വെച്ച് സ്വപ്ന സിനിമ, സ്ക്രിപ്റ്റ് പൂർത്തിയായി; രഞ്ജിത്ത് ശങ്കർ..!!

108

ദിലീപിനെ നായകനാക്കി ഒരുക്കിയ പാസഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് 2009ൽ എത്തിയ യുവ സംവിധായകൻ ആണ് രഞ്ജിത് ശങ്കർ. ചെയ്ത എല്ലാ ചിത്രങ്ങളും വമ്പൻ വിജയം ആക്കിയ രഞ്ജിത് ശങ്കർ, ഇപ്പോൾ അവസാനമായി ചെയ്തത് ജയസൂര്യ നായകനായി എത്തിയ പ്രേതം 2 ആണ്.

മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യുക എന്നുള്ളത് എല്ലാവരെയും പോലെ തന്റെയും ആഗ്രഹമാണെന്നു പറയുന്ന രഞ്ജിത്ത് ശങ്കർ, തന്റെ സ്വപ്ന സിനിമക്ക് ഉള്ള തിരക്കഥ പൂർത്തിയായി എന്നും പറയുന്നു.

പ്രിത്വിരാജ് നായകനായി എത്തിയ അർജ്ജുനൻ സാക്ഷി, മോളി ആന്റി റോക്‌സ്, ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗര്ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, ഞാൻ മേരിക്കുട്ടി, പ്രേതം 2, മമ്മൂട്ടി നായകനായി എത്തിയ വർഷം, കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ രാമന്റെ ഏദൻ തോട്ടം എന്നിവയാണ് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രങ്ങൾ, കൂടാതെ തിരക്കഥാകൃത്തും, നിർമാതാവും കൂടിയാണ് രഞ്ജിത് ശങ്കർ.