നാലാം നിലയിലെ ജനൽ വഴി പിഞ്ചുകുഞ്ഞു താഴെ വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി..!!

70

മുംബൈയിൽ ആണ് ഒരു നിമിഷം കുടുംബത്തെയും അയൽവാസികളേയും ഞെട്ടിക്കുകയും അതോടൊപ്പം ദൈവത്തിന് സ്തുതി പറയുകയും ചെയ്ത അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയായത്.

മുംബൈ ഗോവണ്ടിയിൽ അരുൺ – ജ്യോതി ദമ്പതികളുടെ മകൻ ആണ്, മുത്തശ്ശി തുണി വിരിക്കുന്നതിനായി തുറന്നിട്ട ജനൽ വഴി നാലാം നിലയിൽ നിന്നും താഴേക്ക് പതിച്ചത്, ഒരു വയസ്സും രണ്ട് മാസവും പ്രായമുള്ള കുഞ്ഞു, ജനൽ പാളികൾ ഇല്ലാത്ത ഏഴര അടി ഉയരമുള്ള ജനലിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള കുട്ടി, ജനൽ വഴി താഴേക്ക് പതിക്കുമ്പോൾ ജനലിന്റെ സമീപം ഉള്ള മരത്തിന്റെ ചില്ലകളിൽ തടയുകയായിരുന്നു, കുട്ടിയുടെ വീഴ്ചയുടെ ആഘാതം കുറക്കാൻ ഈ മരച്ചില്ലകൾ മൂലം കഴിഞ്ഞു. ഇതുമൂലമാണ് വലിയ ഒരു ദുരന്തത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞത്.