താലിയും സിന്ദൂരവും നൽകി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ വിവാഹം; സത്യകഥ ഇതാണ്..!!

79

കഴിഞ്ഞ ദിവസമാണ് യൂണിഫോമിൽ ഉള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിയെ താലി ചാർത്തുന്നതും തുടർന്ന് സിന്ദൂരം അണിയിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, വീഡിയോ നിമിഷങ്ങൾക്ക് അകം വാർത്ത ആകുകയും ചെയ്തു, പ്രണയം നടിച്ച യുവാവ് വിവാഹം വാഗ്ദാനം നൽകിയാണ് വിദ്യാർത്ഥിനിയെ പ്രതീത്മക വിവാഹം ചെയ്തത്, സുഹൃത്തുക്കൾക്ക് ഒപ്പമുള്ള വീഡിയോ, കൂട്ടുകാർ തന്നെ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ആയിരുന്നു.

സംഭവം വൈറൽ ആയതോടെ വീഡിയോ കണ്ട സ്‌കൂൾ അധികൃതർ വിവരം പെണ്കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ വിവരം അറിഞ്ഞ മാതാപിതാക്കൾ ആദ്യം നിഷേധിച്ചു എങ്കിലും വീഡിയോ കണ്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് പോലീസിൽ നിന്നും അറിയുന്ന വിവരം.