ലൂസിഫറിലെ ക്ലൈമാക്സ് ഗാനത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് പറഞ്ഞവർക്ക് പൃഥ്വിരാജിന്റെ വക അടിപൊളി മറുപടി..!!

197

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് ലൂസിഫർ, രാഷ്ട്രീയ ചേരുവകൾ ചേർത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡ്രഗ്സ് മാഫിയക്ക് ഉള്ള പങ്ക് തുറന്ന് കാണിക്കുന്ന ചിത്രം കൂടിയായിരുന്നു ലൂസിഫർ.

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയ ലൂസിഫർ, ഇരു കൈകളും നീട്ടിയാണ് കുടുംബ പ്രേക്ഷകർ സ്വീകരിച്ചത്, അതേ സമയം ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള ഗാനത്തെ കുറിച്ച് നിരവധി ആളുകൾ സ്ത്രീവിരുദ്ധത എന്ന രീതിയിൽ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

കുറച്ചു കാലങ്ങൾക്ക് മുമ്പ് സ്ത്രീ വിരുദ്ധ ചിത്രങ്ങൾ മലയാളത്തിൽ കൂടുന്നു എന്നുള്ള ആക്ഷേപം ഉണ്ടായപ്പോൾ, അത്തരം ചിത്രങ്ങളുടെ ഭാഗമായിരിക്കില്ല എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു, ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആണ് വിമർശകർ പൃഥ്വിരാജിന് നേരെ ആക്രമണ ശരങ്ങളുമായി എത്തിയത്.

വാലുച ഡിസൂസ അഭിയിച്ച ക്ലൈമാസിലെ ഐറ്റം നമ്പർ ഗാനം, ഒരു ബാർ ഗാനം എന്ന രീതിയിൽ കൈകഴുകി രക്ഷപ്പെടാൻ പ്രിത്വിരാജിന് എങ്ങനെ കഴിയും എന്നും സ്ത്രീയുടെ മേനിയഴക്ക് കൂടുതൽ കാണിക്കുന്ന രീതിയിൽ ആണ് ഈ ഗാനത്തിനായി ക്യാമറ ചലിപ്പിച്ചത് എന്നാണ് സോഷ്യൽ മീഡിയ വിമർശനം, എന്നാൽ പൃഥ്വിരാജ് ഇതിന് നൽകിയ മറുപടി, മുംബൈയിൽ ഒരു ഡാൻസ് ബാറിലെ ഗാനം കാണിക്കുന്നതിന് പകരം ഓട്ടം തുള്ളൽ കാണിക്കണോ എന്നായിരുന്നു.

ടൈം ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ,

‘സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഒന്നും ഇനി എന്റെ കഥാപാത്രങ്ങൾ സിനിമകളിൽ പറയുകയോ ചെയ്യുകയോ ഉണ്ടാവില്ലെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. ഗ്ലാമർ വസ്ത്രങ്ങളണിഞ്ഞ് ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് ഞാൻ അന്ന് പറഞ്ഞതിന് എതിരാവുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. മുംബൈയിലെ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലവുമായി ഞാൻ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവർ യോജിപ്പിക്കുന്നത്? ആ പശ്ചാത്തലത്തിൽ ഒരു ഓട്ടൻ തുള്ളൽ അവതരിപ്പിക്കുന്നത് വിചിത്രമായിരിക്കില്ലേ?’ എന്നാണ് പൃഥ്വിരാജ് അഭിമുഖത്തിൽ മറുപടി ചോദ്യമെന്ന രീതിയിൽ പറഞ്ഞത്.

You might also like