ഒരു രൂപക്ക് പെൻഡ്രൈവ്, നൂറ് രൂപക്ക് സ്മാർട്ട് ഫോൺ; വാട്ട്സ്ആപ്പ് ഫോർവേഡ് മെസേജുകളുടെ സത്യം മറ്റൊന്ന്..!!

73

ഇന്നത്തെ കാലത്ത് എന്ത് കണ്ടാലും സത്യമോ അതിൽ കള്ളത്തരങ്ങൾ എന്തേലും ഉണ്ടോ എന്നൊന്നും നോക്കില്ല, വാട്ട്‌സ്ആപ്പിൽ എത്തിയാൽ അപ്പോൾ തന്നെ ഷെയർ കൊടുക്കും അടുത്ത ഗ്രൂപ്പിലേക്ക്, അടുത്ത ആളിലേക്ക്.

അത് മുതലാക്കി ഇന്നത്തെ കാലത്ത് വരുന്ന ഏറ്റവും വലിയ സന്ദേശങ്ങളിൽ ഒന്നാണ്, ഒരു രൂപക്ക് പെൻഡ്രൈവ്, 100 രൂപക്ക് സ്മാർട്ട് ഫോൺ എന്നിവ എല്ലാം.

ഫോൺ നൂറ് രൂപക്ക് വാങ്ങാൻ ഇഷ്ടപ്പെടുന്ന എങ്കിൽ ഈ ലിങ്കിൽ കയറാൻ ആണ് ആവശ്യം, പ്രമുഖ ഇ കൊമേഴ്‌സ് വെബ്സൈറ്റുകളുടെ പേരിനോട് സാമ്യം നിൽക്കുന്ന പേരുകൾ ആയിരിക്കും മിക്കവയതും, സ്പെല്ലിംഗ് വ്യതാസമോ അല്ലെങ്കിൽ ഡോട്ട് കോം എന്നതിന് പകരം ജി
ഡോട്ട് ഒആർജി എന്നോ അല്ലെങ്കിൽ മാറ്റ് എന്തെങ്കിലും കൂട്ടിച്ചേർത്തവ ആയിരിക്കും മിക്കവയും, പെട്ടന്ന് തന്നെ ആവശ്യക്കാർ കണ്ണുംപൂട്ടി ധൈര്യമായി സൈറ്റിൽ പ്രവേശിക്കും.

ഇന്ത്യയിൽ ലീഡ് ചെയ്ത് നിൽക്കുന്ന ആമസോണ്, ഫ്ലിപ്പ് കാർട്ട് സൈറ്റുകളോട് സാമ്യം തോന്നുന്ന രീതിയിൽ തന്നെ ആയിരിക്കും വെബ് പേജ് സെറ്റ് ചെയ്തിരിക്കുക. 100 രൂപക്ക് ഫോൺ വാങ്ങാൻ ഓണ്ലൈനിൽ നമ്മുടെ ബാങ്ക് വിവരങ്ങൾ കൈമാറും.

എല്ലാം നൽകിയ ശേഷം ഒ ടി പി ചോദിക്കും, 100 രൂപ അല്ലെ എന്ന് കരുതി നമ്മൾ എല്ലാം വിവരങ്ങളും നൽകും, കുറച്ച് കഴിയുമ്പോൾ ട്രാൻസാക്ഷൻ ശരിയല്ല എന്ന് സ്ക്രീനിൽ തെളിയും എന്നാൽ, പണം നഷ്ടമായി എന്ന രീതിയിൽ മെസേജ് വരുകയും ചെയ്യും.

എന്നാൽ, 100 രൂപക്ക് പകരം 1000 രൂപയോ 10000 രൂപയോ ആയിരിക്കും നഷ്ടപ്പെടുക. കയ്യിൽ നിന്നും പണം പോയതിന് ശേഷം ആയിരിക്കും സൈറ്റ് വിലാസം നന്നായിട്ട് ശ്രദ്ധിക്കുക. ചതി പറ്റിയത് തിരിച്ചറിയുന്നത് അപ്പോൾ ആയിരിക്കും.