ജിയോയുടെ ആ വമ്പൻ ഓഫർ ഇനിയില്ല; ഇനി മുതൽ വോയിസ് കോളുകൾക്ക് പണം നൽകേണ്ടി വരും..!!

21

ജിയോ എന്നും വമ്പൻ ഓഫാറുകൾ വഴിയാണ് ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്. ഇന്ത്യയിലെ മറ്റൊരു ടെലികോം കമ്പനിക്കും നൽകാൻ കഴിയാത്ത ഓഫാറുകളുമായി ആണ് ജിയോ അവതരിച്ചത് തന്നെ. അതിൽ ഏറ്റവും പ്രാധാന്യം ഉള്ളത് ആയിരുന്നു സൗജന്യ വോയിസ് കോളുകൾ.

എന്നാൽ ട്രായിയുടെ നിർദേശ പ്രകാരം ജിയോയിൽ നിന്നും മറ്റു നെറ്റുവർക്കുകൾക്ക് വിളിക്കുമ്പോൾ മിനിട്ടിനു 6 പൈസ നിരക്കിൽ നൽകേണ്ടി വരും. എന്നാൽ സ്വന്തം നെറ്റ്‌വർക്കിൽ തന്നെ വിളിക്കുക ആണെങ്കിൽ സൗജന്യമായി തുടരും.

ജിയോയിൽ നിന്നുമുള്ള ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണിത് ബാധകം. ഇൻകമിങ് കോളുകൾക്ക് ബാധകം ആയിരിക്കുന്നതല്ല. അതുപോലെ തന്നെ വാട്സാപ്പ് അടക്കം ഉള്ള ആപ്പുകൾ വഴിയുള്ള കോളുകൾ സൗജന്യം ആയിരിക്കും.