മമ്മൂക്ക അടക്കം എല്ലാവർക്കും അറിയാം ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണെന്ന്; ഉണ്ണി മുകുന്ദൻ..!!

79

മലയാള സിനിമയിലെ ഇഷ്ട നായകന്മാരിൽ ഒരാൾ ആണ് ഉണ്ണി മുകുന്ദൻ, മലയാളികളുടെ സ്വന്തം മല്ലു സിങ്, മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ജനതാ ഗരേജിലും മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റർ പീസിൽ വില്ലൻ വേഷം അടക്കം ചെയ്തിട്ടുള്ള ഉണ്ണി മുകുന്ദൻ, തന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായത്, വൈശാഖ് സംവിധാനം ചെയ്ത മല്ലു സിങ് ആയിരുന്നു.

ഇപ്പോഴിതാ തന്റെ ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിനെ ആരാധകൻ ആണ് താൻ എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

“മമ്മൂക്കക്കും ലാലേട്ടനും അറിയാൻ താൻ ഒരു ലാലേട്ടൻ ഫാൻ ആണെന്ന്, ലാലേട്ടന്റെ സ്ഫടികം കണ്ടാണ് തനിക്ക് സിനിമ മോഹം ഉണ്ടായത്, ലാലേട്ടന്റെ മാസ്സ് സിനിമയിൽ മാസ്സ് വില്ലൻ ആകാൻ താൻ ആഗ്രഹിക്കുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.