ഭാര്യയാണ് എന്റെ ജീവൻ ടോൺ, അവൾക്കൊപ്പം ഉള്ള ചെറിയ വഴക്കുകളാണ് എന്റെ വിനോദം; തന്നെ താനാക്കി മാറ്റിയ ഭാര്യയെ കുറിച്ച് കണ്ണൻ സാഗർ..!!

kannan sagar and family
250

മലയാളികൾക്ക് പ്രിയങ്കരനായ കോമഡി താരങ്ങളിൽ ഒരാൾ ആണ് കണ്ണൻ സാഗർ. മിമിക്രിയിൽ കൂടി ആയിരുന്നു താരം തന്റെ കലാജീവിതം തുടങ്ങുന്നതെങ്കിൽ കൂടിയും പിന്നീട് സിനിമ സീരിയൽ ലോകത്തിലും ടെലിവിഷൻ സ്കിറ്റുകളിലും അടക്കം താരം സജീവമായി മാറുക ആയിരുന്നു.

എന്നാൽ ഇപ്പോൾ ജീവിതത്തിൽ തന്നെ താൻ ആക്കി മാറ്റിയ തന്റെ ദുശീലങ്ങളെ ഇല്ലാതാക്കിയ തന്റെ യഥാർത്ഥ ശക്തിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് കണ്ണൻ സാഗർ. തന്റെ വിവാഹ വാർഷികത്തിൽ ഭാര്യയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സുരേഷ് ഗോപിക്കൊപ്പം മേ ഹൂം മൂസയിൽ അടക്കം അഭിനയിച്ചിട്ടുള്ള താരം. കണ്ണൻ സാഗർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

kannan sagar me hum moosa
kannan sagar me hum moosa

എന്റെ ജീവിത യാത്രയിൽ ഇരുപത്തിയെട്ടുവർഷം മുമ്പ് കൂടെകൂടിയതാ ഈ ദിനത്തിൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രാങ്കണത്തിൽ വെച്ച്, അല്ല ഞാൻ കൂട്ടായ് കൂടിയതാണ് ചെങ്ങന്നൂരുകാരി ഗീതയോടൊപ്പം…

ഇഷ്ട്ട വിനോദം ചെറിയ വഴക്കുകൾ, ഇഷ്ട്ട ഭക്ഷണം അവൾ തരുന്നത്, ഇഷ്ട്ട വസ്ത്രം അത് അവൾ തിരഞ്ഞെടുക്കും, നിത്യവും കേൾക്കുന്ന വാക്ക് ” ഇങ്ങനെ ഇരുന്നാൽ മതിയോ, പരിപാടിക്ക് പോകാതെ എങ്ങനാ ജീവിക്കുക”, വല്ലപ്പോഴും ഞാൻ പറയുന്ന വാക്ക് ” ഇങ്ങനാണേൽ ഞാൻ എവിടേലും ഇറങ്ങിപോകും”…

ഒരു ശരാശരി മ.ദ്യ..പാനിക്കും മുകളിലായിരുന്നു ഞാൻ, ഒരു മികച്ച പു ക.വ.ലിക്കാരനിലും മികച്ചവനായിരുന്നു ഞാൻ, ആ സമയം അത്യാവശ്യം ചെറു രോഗങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു ഞാൻ, അപ്പോഴും ഞാൻ അവളോട്‌ പറഞ്ഞിരുന്നു, ജീവിക്കാനുള്ള നെട്ടോട്ടമല്ലേ ഇതൊന്നും ഇല്ലാതെ പറ്റില്ല, കൂടൊള്ളവർ എന്നിലും മികച്ചവരാ ദുശീലങ്ങളിൽ അവർക്കൊപ്പം അല്ലെങ്കിലും അടുത്തെങ്കിലും ഞാൻ എത്തെണ്ടേയെന്നു പറയും.

kannan sagar and family
kannan sagar and family

ആയിക്കോ അവർക്കൊപ്പമോ മാറ്റാർക്കൊപ്പമോ പൊക്കോ, ഓട്ടത്തിനിടയിൽ ഒന്നുവീണുപോയാൽ ഒരു കൈത്താങ്ങിന് ഇക്കൂട്ടർ വന്നാമതി, ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങൾ ഒന്ന് പറക്കമുറ്റിയിട്ടു, അവർക്കൊപ്പം അച്ഛൻ കൈപിടിച്ച് കുറേ യാത്രചെയ്തിട്ടു, അവർക്കൊരു അഭിമാനിയായി, ബഹുമാന്യനായി, മാതൃകയായി സ്നേഹനിധിയായി എപ്പോഴും ഉണ്ടാവണമെന്ന ഒരു കുഞ്ഞു ആഗ്രഹം മാത്രമാണ് അവൾക്കുള്ളത് എന്നെപ്പോഴും പറയും, ഈ വിലക്കപ്പെട്ട കനികൾ കഴിക്കരുതേ എന്നു നിരന്തരം ഞാൻ പറയുന്നില്ല ഒന്ന് കുറച്ചുകൂടെയെ ന്നവൾ,

ആദ്യം കുറേ വാശിയായി,വാശിക്ക് ഊശിയായി ഒന്ന് കിടന്നുപോയി, ഒന്ന് ക്ഷീണിതനായി, ഒന്ന് പരവശനായി, ജീവിതത്തോട് ഒരു വെമ്പാലായി, താളം തെറ്റുന്നപോലെ, ഞാൻ പ്രതീക്ഷയോടെ കാത്തവരെ ആരേയും കാണുന്നില്ല, പണത്തിന്റെയും ആഹാരത്തിന്റെയും ദൗർലഭ്യം നന്നായി വീശിതുടങ്ങി, അപ്പോഴും കൂടെ നിന്നു ഒരു ധൈര്യവും ആവേശവും കടലോളം സ്നേഹവും എന്റെ കുഞ്ഞുങ്ങളുടെ അമ്മ എനിക്ക് നൽകി..

kannan sagar and family
kannan sagar and family

തിരിച്ചറിവുകൾ കാലം എനിക്ക് കാട്ടിത്തന്നു ദുശീലങ്ങൾ ഒന്നൊന്നായി ഞാൻ നിർത്തി അതും പൂർണ്ണമായി, ഇതിനെല്ലാം പിന്നിൽ ദേ എന്റെ കൂടെ ഞാൻ ചേർത്തു പിടിച്ചിരിക്കുന്ന ഈ സഖിയുടേതാണ്,

എന്റെ കുഞ്ഞു കുഞ്ഞു നേട്ടങ്ങൾക്ക്, കോട്ടങ്ങൾക്ക് ഒരു വഴികാട്ടിയും, എന്റെ കുഞ്ഞു കഴിവിന്റെ കടുത്ത ആരാധികയും മാർഗ്ഗദർശിയും എന്റെ ജീവൻടോണും ഇവളാണ്…

അവൾ എന്നും സന്തോഷത്താലും, സ്നേഹത്താലും, ലാളനയാലും ഇരുന്നാൽ മാത്രമേ എന്റെ കുഞ്ഞുകുടുംബം സന്തുഷ്ടമായി ഇരിക്കൂ, പ്രിയതമക്കു ആയുരാരോഗ്യ സൗഖ്യം ഭവ…