വിവാഹ തീയതി മറന്ന ബിജു മേനോൻ; മനസ്സ് തുറന്ന് സംയുക്ത വർമ്മ..!!

262

മലയാള സിനിമയിൽ സൂപ്പർതാരജോടികൾ ആണ് ബിജു മേനോനും സംയുക്ത വർമ്മയും, മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരജോടികൾ.

1995ൽ ആയിരുന്നു പുത്രൻ എന്ന ചിത്രത്തിൽ നായകനായി ആണ് ബിജു മേനോൻ സിനിമയിലേക്ക് എത്തുന്നത്. 1999ൽ പുറത്തിറങ്ങിയ വീണ്ടും വില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി സംയുക്ത സിനിമയിൽ എത്തിയത്. വെറും മൂന്ന് വർഷങ്ങൾക്കുള്ളിൽ സിനിമയിൽ 18 ചിത്രങ്ങൾ അഭിനയിച്ച സംയുക്ത ബിജു മേനോനുമായി പ്രണയത്തിൽ ആകുകയും 2002ൽ ഇരുവരും തമ്മിൽ വിവാഹിതർ ആകുകയും സംയുക്തയുടെ സിനിമ അഭിനയത്തിന് തിരശീല വീഴുകയായിരുന്നു.

എന്നാൽ അതോടൊപ്പം ബിജു മേനോനും ഒപ്പമുള്ള കുടുംബ ജീവിതത്തിന്റെ കർട്ടൻ ഉയരുകയും ചെയ്തു. 2002 നവംബർ 5നാണ് സംയുക്തയും ബിജു മേനോനും വിവാഹിതർ ആകുന്നത്.

വിവാഹ തീയതി മറന്നതിന്റെ പേരില്‍ ബിജു മേനോനോട് പരിഭവിക്കാനോ പരാതി പറയാനോ പോയിട്ടില്ലെന്നും സംയുക്ത പറഞ്ഞു. പര്‌സപരം കുറ്റപ്പെടുത്താതെ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേറുന്നതിന്റെ സുഖത്തെക്കുറിച്ചാണ് സംയുക്ത പറയുന്നത്. സിനിമയോടും ജിവിതത്തോടും സത്യസന്ധത പുലര്‍ത്തിയാണ് ബിജു മേനോന്‍ മുന്നേറുന്നത്. ഈ സത്യസന്ധ്യത തന്നെയാണ് സംയുക്ത ഏറെയിഷ്ടപ്പെടുന്നതും. ചെയ്യുന്ന കഥാപാത്രത്തോട് അങ്ങേയറ്റം ആത്മാര്‍ത്ഥത നല്‍കുന്ന താരം കൂടിയാണ് ബിജു മേനോന്‍ എന്നും സംയുക്ത പറയുന്നു.

ഇപ്പോൾ നൃത്തവും യോഗയും പിന്നെ ദക്ഷത്തിന്റെ അമ്മയുമായി ഒക്കെ തിരക്കിൽ ആണ് സംയുക്ത, ജീവിതം ഏറെ ആസ്വദിക്കുകയാണ് സംയുക്ത വർമ്മ ഇപ്പോൾ.

ബിജു മേനോനും സംയുക്ത വർമ്മയും മകനും;കുടുംബ ചിത്രങ്ങൾ കാണാം..!!

You might also like