ലാലേട്ടന്റെ മുന്നിൽ ആ പാട്ടുപാടിയപ്പോൾ ഗിരീഷ് പുത്തഞ്ചേരി വഴക്കിട്ട് ഇറങ്ങിപ്പോയി; അന്നത്തോടെ ആ പരിപാടി ഞാൻ നിർത്തി; ബിജു മേനോൻ..!!

390

1995 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ നടനാണ് ബിജു മേനോൻ. ഇരുപത്തിയഞ്ച് വർഷത്തിലേറെയായി അഭിനയ ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന താരം നായകനായും പിന്നീട് സഹ നടനായും അവിടെ നിന്നും വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലും തുടർന്ന് വീണ്ടും മലയാള സിനിമയിലെ മാർക്കറ്റ് വാല്യൂ ഉള്ള താരനിരയിലേക്കും ഉയർന്നു.

ഒരുകാലത്തിൽ നായകന്റെ റൈറ്റ് ഹാൻഡ് ആയ മികച്ച വേഷങ്ങൾ ചെയ്തു. തുടർന്ന് മലയാളത്തിലും അവിടെ നിന്ന് തമിഴിലും മികച്ച വില്ലൻ വേഷങ്ങൾ ചെയ്തു.

Biju menon

കാലത്തിനൊപ്പം മാറുകയും വെള്ളിമൂങ്ങയിലെ മാമച്ചനായും അയ്യപ്പനും കോശിയിലെ അയ്യപ്പനായും എല്ലാം തകർത്താടിയ ബിജു മേനോൻ ഒട്ടേറെ ചിത്രങ്ങളിൽ മോഹൻലാലിന്റെ ഒപ്പം എത്തിയിട്ടുണ്ട്. റൺ ബേബി റൺ പോലെയുള്ള ചിത്രങ്ങളിൽ മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ മലയാളികൾക്ക് ഏറെ ഇഷ്ടവുമാണ്.

ഇപ്പോൾ മോഹൻലാലിനൊപ്പം അഭിനയിച്ച വടക്കുംനാഥൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ബിജു മേനോൻ. മലയാള പാട്ടുകളെ മംഗ്ലീഷിലേക്ക് മാറ്റി പാടുന്ന ഒരു ഹോബി എനിക്കുണ്ടായിരുന്നു. കുറച്ചുകാലം മുമ്പുവരെയും ആ ഏർപ്പാട് ഉണ്ടായിരുന്നു. ഇപ്പോഴില്ല നിർത്തിയതാണ്.

Biju menon

അല്ല നിർത്തിച്ചതാണ് എന്ന് വേണമെങ്കിൽ പറയാം. അതിന് കാരണമായ ഒരു സംഭവം ജീവിതത്തിലുണ്ടായി. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് വടക്കുന്നാഥന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഹരിദ്വാറാണ് ലൊക്കേഷൻ. അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും റൂമിലെത്തി. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിലാണ് താമസം.

വൈകുന്നേരങ്ങളിൽ എല്ലാവരും ഒത്തുകൂടുന്ന പതിവുണ്ട് മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും. വെടിവെട്ടങ്ങൾ പറഞ്ഞിരിക്കയായിരുന്നു. ഇതിനിടയിലാണ് ഞാനൊരു പാട്ട് പാടിയത്. പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ആസ്വദിച്ച മട്ടിലാണ് ഗിരീഷ് പുത്തഞ്ചേരിയെ കണ്ടത്. പെട്ടെന്ന് പുള്ളിക്കാരന്റെ മട്ടും ഭാവവും മാറി.

ബിജു മേനോൻ നായകനായപ്പോൾ സഹതാരമാകാൻ യുവനടന്മാർ തയ്യാറായില്ല; നിർമാതാക്കളെ കിട്ടിയില്ല; സംവിധായകന്റെ വെളിപ്പെടുത്തൽ..!!

എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി ‘നിനക്ക് അക്ഷരം അറിയാമോടാ.’ എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹം എനിക്ക് വായിക്കാൻ തന്ന എ. പി. ജെ. അബ്ദുൾ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി മുറിക്ക് പുറത്തിറങ്ങി. അദ്ദേഹം ദേഷ്യപ്പെടാൻ കാരണമുണ്ട്. ഞാൻ പാടിയത് ഗിരീഷ് തന്നെ എഴുതിയ ബാലേട്ടനിലെ പ്രശസ്തമായ ആ ഗാനമാണ്.

‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂത്തിയില്ലേ.’ എന്ന് തുടങ്ങുന്ന ഗാനം. പക്ഷേ ഞാൻ മംഗ്ലീഷിലാണ് പാടിയത്. ‘യെസ്റ്റർഡേ എന്റെ ചെസ്റ്റിലെ സ്മാൾ സോയിൽ ലാമ്പ് ഊതിയില്ലേ.’ ആ പാട്ടിനെ വൈകൃതമാക്കിയതിന്റെ ദേഷ്യമാണ് അന്ന് ഗിരീഷ് പുത്തഞ്ചേരി പ്രകടിപ്പിച്ചത്.

ഞങ്ങളുടെ പ്രണയത്തിലെ ഹംസങ്ങൾ ഇവർ; സംയുക്തമായുള്ള പ്രണയത്തിലെ വില്ലന്മാരെ കുറിച്ചും ബിജു മേനോൻ മനസ്സ് തുറക്കുന്നു..!!

അതിന്റെ പേരിൽ പിണങ്ങിയിറങ്ങിയെങ്കിലും പിറ്റേന്ന് അങ്ങനെയൊരു സംഭവം നടന്ന ഭാവംപോലും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. പതിവുപോലെ സൗഹൃദത്തോടെ പെരുമാറി. പക്ഷേ അന്നത്തെ സംഭവത്തോടെ പാട്ടുകളെ മംഗ്ലീഷ് ആക്കുന്ന പാരിപാടി ഞാന്‍ നിർത്തി – ബിജു മേനോൻ പറയുന്നു.

ഞാൻ മമ്മൂട്ടിയോളം അഭിനയിക്കാനോ അദ്ദേഹം എന്നെപോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചട്ടില്ല; മോഹൻലാൽ..!!

You might also like