ഹോം കണ്ടശേഷം അഭിനന്ദനങ്ങൾ പറയാൻ വിളിച്ചിട്ട് കിട്ടിയില്ലെന്ന് മോഹൻലാൽ; വാട്ട്സ്ആപ്പ് സന്ദേശം പങ്കുവെച്ച് പ്രിയതാരം..!!

694

മലയാളികൾക്ക് ഓണസമ്മാനമായി കിട്ടിയ ചിത്രമാണ് ഹോം. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങൾ അണിനിരന്ന ചിത്രമാണ് ഹോം. മഞ്ജു പിള്ള , ഇന്ദ്രൻസ് എന്നിവരാണ് കുട്ടിയമ്മയും ഒലിവർ ട്വിസ്റ്റുമായി എത്തിയത്.

കുറെ കാലങ്ങൾ ആയി മഞ്ജു പിള്ള അഭിനയ ലോകത്തിൽ ഉണ്ടെങ്കിൽ കൂടിയും ഇത്രയും കാലം മഞ്ജുവിനെ മലയാളികൾ കൺനിറയെ കണ്ടത് തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയായി ആയിരുന്നു.

കളിയും ചിരിയുമായി പ്രേക്ഷക മനസുകളിൽ ചേക്കേറിയിരുന്നു മോഹനവല്ലി. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ ഭാര്യ കുട്ടിയമ്മയുടെ വേഷത്തിൽ ആണ് മഞ്ജു പിള്ള എത്തിയത്. ശ്രീനാഥ്‌ ഭാസി , ശ്രീകാന്ത് മുരളി , പ്രിയങ്ക നായർ തുടങ്ങി നല്ല താരനിരയിലെത്തിയ ചിത്രം നിർമിച്ചത് വിജയ് ബാബു ആയിരുന്നു.

ഒടിടി റിലീസ് ആയ ചിത്രത്തിന് വമ്പൻ പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. മലയാളത്തിൽ താരങ്ങൾ അടക്കം മികച്ച പ്രതികരണം നൽകിയ സിനിമയെ കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞത് താൻ ഒടിടിയിൽ കണ്ട ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവി എന്നായിരുന്നു.

Home movie

ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സിനിമയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞുകൊണ്ട് ഉള്ള വാട്സാപ്പ് സന്ദേശം ആണ് നടൻ ശ്രീകാന്ത് മുരളി പങ്കുവെച്ചത്.

ഹോം കണ്ടു എന്നും വിളിച്ചിട്ട് കിട്ടിയില്ല എന്നും മികച്ച സിനിമയാണ് എന്നുമായിരുന്നു മോഹൻലാൽ മെസേജിൽ കൂടി അറിയിച്ചത്. അതിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കു വെച്ചിട്ടുണ്ട്.