ബിജു മേനോൻ നായകനായപ്പോൾ സഹതാരമാകാൻ യുവനടന്മാർ തയ്യാറായില്ല; നിർമാതാക്കളെ കിട്ടിയില്ല; സംവിധായകന്റെ വെളിപ്പെടുത്തൽ..!!

3,661

മലയാള സിനിമയിൽ ഗോസിപ്പുകൾക്ക് അധികം പിടികൊടുക്കാത്ത മലയാളി തനിമയുള്ള വേഷങ്ങൾ ചെയ്തു ഹേറ്റേഴ്‌സ് ഒട്ടും ഇല്ലാത്ത ചുരുക്കം ചില നായകനമാരിൽ ഒരാൾ ആണ് ബിജു മേനോൻ. നായകനായി പുത്രൻ എന്ന ചിത്രത്തിൽ 1995 ൽ അഭിനയ ലോകത്തേക്ക് എത്തിയ ബിജു മേനോൻ.

ഒരുകാലത്തിൽ മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലനായിരുന്നു. പിന്നീട് നായകന്റെ ഒപ്പമുള്ള വേഷങ്ങൾ ആയിരുന്നു. എന്നാൽ പിന്നീട് മലയാള സിനിമയിലെ മാർക്കെറ്റ് വാല്യൂ ഉള്ള നായകന്മാർക്കൊപ്പം സ്ഥാനം കയറിവന്നു ബിജു മേനോൻ.

വെള്ളിമൂങ്ങ എന്ന ചിത്രം ആയിരുന്നു ബിജു മേനോൻ വീണ്ടും മലയാള സിനിമയിലെ നായകനായി എത്താൻ കാരണമായ ചിത്രം. ജിബു ജേക്കബ് സംവിധാനം ചിത്രത്തിൽ മാമച്ചൻ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിൽ ആണ് ബിജു മേനോൻ എത്തിയത്.

എന്നാൽ ബിജു നായകനായി എത്തിയപ്പോൾ ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വന്നു എന്നാണ് സംവിധായകൻ ഇപ്പോൾ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ബിജു മേനോനൊപ്പം അജു വര്ഗീസ് , ആസിഫ് അലി , ടിനി ടോം , സിദ്ധിഖ് , ലെന , നിക്കി ഗൽറാണി എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

സിനിമയിൽ വരുന്ന പെൺകുട്ടികൾ കുരുക്കിൽ വീഴുന്നത് ആ രണ്ട് കാര്യത്തിൽ; എന്നാൽ എനിക്ക് അബദ്ധം പറ്റിയത് മറ്റൊരു കാരണം കൊണ്ട്; മൈഥിലിയുടെ വെളിപ്പെടുത്തൽ..!!

ഉള്ളാട്ടിൽ വിഷ്വൽ മീഡിയ , ഇന്ത്യൻ മൂവീസ് യുകെ , തൃക്കളോർ എന്റർടൈൻമെന്റ് എന്നിവർ ചേർന്ന് ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. ചിത്രത്തിൽ ബിജു മേനോൻ ആണ് നായകനായി എത്തുന്നത് എന്ന് അറിഞ്ഞപ്പോൾ നിരവധി യുവ താരങ്ങൾ വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു പിന്മാറിയതായി സംവിധായകൻ പറയുന്നു.

ബിജു മേനോൻ ചെയ്ത മാമച്ചൻ എന്ന വേഷത്തിന്റെ താഴെ നിൽക്കുന്ന വേഷങ്ങൾ ചെയ്യാൻ ആർക്കും താല്പര്യം ഇല്ലായിരുന്നു. പിന്നെയാണ് അജുവിനോട് കഥ പറയുന്നത് കഥ കേട്ടപ്പോൾ തന്നെ അജു സമ്മതം മൂളി.

അജുവിന്റെ റോളിന് പുറമെ സിനിമയിൽ ആസിഫ് അലി ചെയ്ത അതിഥി വേഷത്തിനും മറ്റ് താരങ്ങളെ നോക്കിയിരുന്നു. എന്നാൽ ആരെയും ആ റോളിലേക്കും കിട്ടിയില്ല. പിന്നെ ബിജു മേനോൻ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ആസിഫ് അലി വന്ന് ആ റോൾ ചെയ്യുക ആയിരുന്നു.

വെളളിമൂങ്ങയിലെ ബിജു മേേേനാന്റെ റോൾ മമ്മൂക്ക ചെയ്താൽ നന്നാകുമെന്നാണ് ആദ്യം തന്നോട് തിരക്കഥാകൃത്ത് പറഞ്ഞതെന്നും ജിബു ജേക്കബ് പറഞ്ഞു. എന്നാൽ മമ്മൂക്കയെ ഇങ്ങനെയുളള റോളുകളിൽ നമ്മൾ പലവട്ടം കണ്ടതാണ്.

അതുകൊണ്ട് ബിജു തന്നെയായിരുന്നു എന്റെ മനസിൽ. പിന്നെ നിർമ്മാതാക്കളെ കണ്ടെത്താനുളള ശ്രമങ്ങളായിരുന്നു. പലരെയും സമീപിച്ചെങ്കിലും കിട്ടിയില്ല.

ഒടുവിൽ ഒന്ന് ഒന്നര വർഷം കൊണ്ട് ഒരു നിർമ്മാതാവിനെ ലഭിച്ചു. ഓർഡിനറിയിലെ റോൾ കണ്ടാണ് മാമച്ചനായി ബിജു തന്നെ മനസിൽ വന്നതെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു.

You might also like