അഖിൽ രവിയെ വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞു; സുരേഷ് ഗോപിയോടും പ്രണയമായിരുന്നു; മീനാക്ഷി രവീന്ദ്രൻ..!!

2,717

മലയാളത്തിൽ ഒരുതാരത്തിനെ അംഗീകരിക്കണം എങ്കിൽ അയാൾ അത്രയേറെ കഴിവുള്ളയാൾ ആയിരിക്കണം. അത്തരത്തിൽ മികച്ച അവതാരകയായി പേരെടുത്തു കഴിഞ്ഞു തന്റെ ചെറിയ പ്രായത്തിൽ തന്നെ മീനാക്ഷി.

മലയാളത്തിലെ നായിക നായകൻ എന്ന റിയാലിറ്റി ഷോ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടുന്നത്. നടിയായും മോഡൽ ആയാലും അതുപോലെ അവതാരകയായും തിളങ്ങിയ മീനാക്ഷി തട്ടും പുറത്തു അച്യുതൻ എന്ന ചിത്രത്തിൽ മികച്ച വേഷം ആണ് ചെയ്തത്.

തുടർന്ന് മീനാക്ഷി ശ്രദ്ധ നേടുന്നത് മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഷോയിൽ കൂടി ആയിരുന്നു. മാലിക്ക് എന്ന ചിത്രത്തിൽ ഫഹദിന്റെ മകളുടെ വേഷത്തിൽ കയ്യടി നേടിയിരുന്നു മീനാക്ഷി.

ഇപ്പോഴിതാ അഭിമുഖത്തിൽ തനിക്ക് ആദ്യം തോന്നിയ പ്രണയത്തെ കുറിച്ചും അതുപോലെ തന്നെ സുരേഷ് ഗോപിയോട് തോന്നിയ പ്രണയത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്. എൽകെജി മുതൽ പഠനം തുടങ്ങിയത് മുതൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അഖിൽ രവി എന്നാണ് അവന്റെ പേര്. എന്നാൽ അതിനു ശേഷം ഉണ്ടായ പ്രണയങ്ങൾ എല്ലാം തന്നെ തല്ലും വഴക്കും ആയിരുന്നു.

എൽകെജിയിലെ അഖിൽ രവിയുമായി ഉള്ള പ്രണയം ഒന്നും ആയിരുന്നില്ല ശരിക്കും ഉള്ള പ്രണയം എന്നാണ് മീനാക്ഷി പറയുന്നത്. അന്നെനിക്ക് സുരേഷ് ഗോപി സാറിനോട് പ്രണയം തോന്നിയിരുന്നു. എന്നാൽ തുറന്നു പറയാൻ കഴിഞ്ഞില്ല. അദ്ദേഹം ഫുൾ ചെയ്തിരുന്നത് മാസ്സ് കഥാപാത്രങ്ങൾ ആയിരുന്നല്ലോ..

അപ്പോൾ അവതാരക ചോദിക്കുന്നത് അഖിൽ രവിയും അങ്ങനെ ആയിരുന്നോ എന്നാണ്. അത് ഒരു പാവം പയ്യൻ ആയിരുന്നു. കൂടാതെ എൽകെജി പഠിക്കുന്ന സമയത്തിൽ ഇതൊക്കെ ചിന്തിക്കാൻ പറ്റുമോ എന്നും മീനാക്ഷി ചോദിക്കുന്നു. സുരേഷ് ഗോപിയെ പോലെ എന്ന് പറയുന്നത്.

എന്റെ പൊട്ട ബുദ്ധിക്ക് അവന്റെ മുഖം സുരേഷ് ഗോപിയെ പോലെ തോന്നി. പരന്ന മുഖം ആയിരുന്നു അവന്. ഇപ്പോൾ അവന്റെ ഫോട്ടോ അയച്ചു തന്നിട്ട് കൂട്ടുകാർ ചോദിക്കും ഇതാണോ നിന്റെ സുരേഷ് ഗോപി എന്നാണ്. അയ്യോ തല്ലരുത് എന്ന് പറഞ്ഞാണ് അവരിൽ നിന്നും ഒഴുവായത്.

എൽകെജിയിൽ പഠിക്കുമ്പോൾ മീനാക്ഷിക്ക് ആദ്യമായി പ്രണയം തോന്നിയ ആളായിരുന്നു അഖിൽ രവി. അപ്പോൾ തന്നെ വീട്ടിൽ പോയി പറഞ്ഞു. അമ്മേ എനിക്ക് അഖിൽ രവിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അമ്മ അത് സന്തോഷമായി നാട്ടുകാരോടൊക്കെ പറഞ്ഞു.

അങ്ങനെ അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്നത് വരെ ബന്ധുക്കൾ ആ പേര് പറഞ്ഞ് തന്നെ കളിയാക്കുമായിരുന്നു. പക്ഷേ പുള്ളിക്കാരൻ എന്നും ഗോപികുറി ഒക്കെ തൊട്ടാണ് വരാറുള്ളത്. അതാണ് തെങ്കാശിപ്പട്ടണത്തിലേ സുരേഷ് ഗോപിയെ പോലെ തോന്നിയെന്നും മീനാക്ഷി പറയുന്നു.

മാലിക്കിന്റെ ലൊക്കേഷനിൽ ഭയങ്കര ധൈര്യശാലിയായിട്ടാണ് പോയത്. പക്ഷേ അവിടെ ചെന്ന് ഫഹദിനെ കണ്ടപ്പോഴെക്കും എന്റെ കൈയിൽ നിന്നും പോയി. സെറ്റ് ഒക്കെ ഗംഭീരമായിരുന്നു.

ഞങ്ങളോട് പറഞ്ഞ കഥ അവിടെ റിയലായി നടക്കുന്നത് പോലെ തോന്നും. ഫഹദിന്റെ മോളായിട്ടാണ് ഞാൻ അഭിനയിക്കേണ്ടത്. പക്ഷേ ഞാൻ മീനാക്ഷിയും ഫഹദ് ഫാസിലും അഭിനയിക്കുന്നത് പോലയൊയിരുന്നു. ആദ്യത്തെ രണ്ട് ദിവസം എന്റെ കൈയിൽ നിന്ന് പോയ അവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് റെഡിയാവുകയായിരുന്നു എന്ന് മീനാക്ഷി പറയുന്നു.