ആ യുവനടനോട് ഒരുപാട് ക്രഷ് തോന്നിയിട്ടുണ്ട്; എന്നാൽ ഒരുമിച്ച് അഭിനയിച്ചതോടെ എല്ലാം പോയി; രചന നാരായണൻകുട്ടി..!!!

2,099

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ താരമാണ് രചന നാരായണൻകുട്ടി. ഇപ്പോൾ സിനിമയിൽ സജീവമായി നിൽക്കുന്ന താരം മികച്ച കുച്ചുപ്പിടി നർത്തകിയും അതുപോലെ അവതാരകയുമാണ്.

കഴിഞ്ഞ ഇരുപത് വര്ഷമായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2011 വിവാഹം കഴിച്ച താരം 2012 വിവാഹ മോചനം നേടുകയും ചെയ്തു. തീർത്ഥാടനം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു രചന അഭിനയ ലോകത്തിലേക്ക് എത്തുന്നത് എങ്കിൽ കൂടിയും ശ്രദ്ധ നേടിയത് മാറിമായതിൽ കൂടി ആയിരുന്നു.

ഇപ്പോൾ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ രചന പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. അഭിനയ ലോകത്തിൽ നിൽക്കുമ്പോൾ തന്നെ തനിക്ക് ഒരു യുവ നടനോട് ക്രഷ് തോന്നിയിരുന്നു എന്ന് രചന പറയുന്നു. നിരവധി ആരാധകരുടെ യുവ നടനാണ്. തന്റെ കഠിനാധ്വാനത്തിൽ കൂടി സിനിമയിൽ തനിക്കായി ഒരു ഇരിപ്പിടം ഉണ്ടാക്കിയ ആൾ കൂടിയാണ് ആ യുവ നടൻ.

ആരാണെന്ന് നിങ്ങൾക്ക് തന്നെ ഊഹിക്കാമോ എന്നും രചന ചോദിക്കുന്നുണ്ട്. തനിക്ക് ക്രഷ് തോന്നിയ ആ യുവ നടൻ ആസിഫ് അലിയാണെന്നു രചന പറയുന്നു. ഒരുപാട് ക്രഷ് തോന്നിയിട്ടുണ്ട് അയാളോട്. എന്നാൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ ആ ചിന്താഗതിയിൽ മാറ്റം ഉണ്ടായി. ഞങ്ങൾ യു ടു ഭ്രൂട്ടസ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുക ഉണ്ടായി. അന്ന് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറി. ഇപ്പോൾ ഒരു ക്രഷ് എന്നതിനേക്കാൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടി ആണെന്ന് രചന പറയുന്നു.