പാർവതിക്ക് ഒറ്റക്ക് വിജയിപ്പിക്കാൻ കഴിവ് ഉണ്ടായിട്ടും, അവരെ ഒഴിവാക്കാൻ കഴിയാത്തത് ഇതുകൊണ്ട്; ഹണി റോസ്..!!

253

മലയാള സിനിമയിൽ മാറ്റങ്ങളുടെ മുഖമായി മാറുന്ന നടിമാർ മഞ്ജു വാര്യരും പാർവതി തിരുവോതും. ഒറ്റക്ക് സിനിമകൾ ചെയ്ത് വിജയിപ്പിക്കാൻ കഴിവുള്ള നടിമാർ ആണ് ഇരുവരും. മലയാള സിനിമയിൽ വേറിട്ട വിജയങ്ങൾ കൊണ്ടുവരാൻ കഴിവുള്ള ഇരുവർക്കും പരിമിതികൾ ഉണ്ട് എന്നാണ് ഹണി റോസ് പറയുന്നത്.

സ്ത്രീ പുരുഷ വിവേചനം എല്ലാ മേഖലകളിലും പോലെ മലയാള സിനിമ മേഖലയിലും ഉണ്ടെന്ന് ഹണി സമ്മതിക്കുന്നു, അതോടൊപ്പം തന്നെ, ഒരു സ്ത്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ എത്തുമ്പോൾ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചെറുതല്ല എന്നും ഹണി റോസ്‌ പറയുന്നു.

സിനിമ ഇൻഡസ്ട്രിയിൽ നായകന്മാർക്ക് ചുറ്റുമാണ് എന്നും നായിക പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് ബിസിനെസ്സ് തലത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും ഹണി പറയുന്നു.

ഒറ്റക്ക് സിനിമകൾ ചെയ്ത് വിജയിപ്പിക്കാൻ ഉള്ള കഴിവുള്ള നടി ആയിട്ടും പാർവതിയുടെ പുതിയ ചിത്രമായ ഉയരെ എന്ന ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി അടക്കമുള്ള ലീഡിങ് താരങ്ങളെ വെച്ചത് ആ ബിസിനെസ്സ് നല്ലതായി നടക്കാൻ ആണ് എന്നും മികച്ച സാറ്റലൈറ്റ് ലഭിക്കാൻ ആണ് എന്നും ഹണി റോസ് പറയുന്നു, അതുപോലെ തന്നെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് നായക പ്രധാന്യം ഉള്ള ചിത്രങ്ങൾ ആണെന്നും ഹണി പറയുന്നു.

You might also like