സല്ലാപം സെറ്റിൽ വെച്ച് പ്രൊഡക്ഷൻ മാനേജർക്കൊപ്പം മഞ്ജു വാര്യർ ഒളിച്ചോടി; മഞ്ജുവിന്റെ ആദ്യ കാമുകൻ ഒരുപയ്യനാണ്‌; ആർക്കുമറിയാത്ത കഥകൾ വെളിപ്പെടുത്തി കൈതപ്രം..!!

1,986

മലയാള സിനിമയിൽ എതിരാളികൾ ഇല്ലാത്ത നായികയാണ് മഞ്ജു വാര്യർ, നായക സങ്കൽപ്പങ്ങളിൽ മാത്രം ബോക്സ് ഓഫീസ് വിജയം കണ്ടിരുന്ന മലയാള സിനിമക്ക് മാറ്റങ്ങൾ കൊണ്ടുവന്നത് മഞ്ജു വാര്യർ രണ്ടാം വരവിൽ കൂടി ആയിരുന്നു എന്ന് വേണം പറയാം.

സ്വന്തം സുജാത അടക്കമുള്ള ചിത്രങ്ങളിൽ കൂടി വലിയ വിജയങ്ങൾ നേടിയെടുത്ത മഞ്ജു വാര്യർ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയത് വളരെ വേഗത്തിലായിരുന്നു എന്ന് വേണം പറയാൻ. ഇപ്പോൾ മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും സംഗീത സംവിധായകനും നടനും ഗായകനായി എല്ലാം അരങ്ങുവാണിരുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി മഞ്ജുവിനെ കുറിച്ച് സഫാരി ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ എന്ന താരം അഭിനയ ലോകത്തിലേക്ക് നായിക ആയി എത്തുന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിൽ മഞ്ജുവിന്റെ നായകൻ. എന്നാൽ ഈ ചിത്രത്തിൽ നായികയായി മഞ്ജുവിനെ റെക്കമെന്റ് ചെയ്തത് തന്റെ ഭാര്യ ആയിരുന്നു എന്ന് പറയുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി.

ഭാര്യ ആയിരുന്നു പയ്യന്നൂരിൽ ഉള്ള മഞ്ജുവിന്റെ ഡാൻസ് ടീച്ചറിൽ നിന്നും മഞ്ജുവിന്റെ നമ്പർ വാങ്ങുന്നതും ലോഹിതദാസിന് നൽകുന്നതും എല്ലാം. മഞ്ജുവിനെ കുറിച്ച് തന്റെ ഭാര്യക്ക് നല്ല അഭിപ്രായം ആണ് ഉള്ളത്. അന്നും ഇന്നും അങ്ങനെ തന്നെയാണ്.

താൻ മഞ്ജുവിനെ ആദ്യമായി കാണുന്നത് കണ്ണൂരിൽ ഒരു പരിപാടിക്ക് പോകുമ്പോൾ ആയിരുന്നു. നടൻ മധുവുള്ള ഒരു വേദിയിൽ മഞ്ജു അന്ന് വന്നു. അപ്പോൾ ആയിരുന്നു പരിചയപ്പെടുന്നത്. നിർമാതാവ് ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജർ ആയി ഒരു പയ്യൻ ഉണ്ടായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഇവൻ മഞ്ജുവിനോട് അടുത്ത് പെരുമാറി.

മഞ്ജു കരുതി ഇരുന്നത് ഇവൻ ആണ് സിനിമയുടെ നിർമാതാവ് എന്നായിരുന്നു. ഒരു ദിവസം മഞ്ജുവിനെ സെറ്റിൽ കാണാൻ ഇല്ല. എല്ലാവരും അമ്പരന്നു നിൽക്കുമ്പോൾ പയ്യനെയും കാണാൻ ഇല്ല എന്ന് അറിയുന്നത്. തുടർന്ന് ഇരുവരും എവിടെയാണ് പോയതെന്ന് എല്ലാവരും അന്വേഷിക്കാൻ തുടങ്ങി.

അങ്ങനെ ആ പയ്യന്റെ ഒരു വീട്ടിൽ മഞ്ജുവും പയ്യനും ഉണ്ടെന്നുള്ള വിവരം ലഭിക്കുന്നത്. ഒടുവിൽ മഞ്ജുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തിരിച്ചു കൊണ്ടുവരികയായിരുന്നു. അതിനു ശേഷം ആയിരുന്നു മഞ്ജുവും ദിലീപും തമ്മിൽ പ്രണയത്തിൽ ഒക്കെ ആകുന്നത്. കൈതപ്രം ഈ ചിത്രത്തിൽ അമ്പലത്തിൽ പരിപാടിയിൽ ഗായകനായി അഭിനയിക്കുന്നുണ്ട്.

You might also like