അന്ന് 3000 രൂപ തന്നത് നിവിൻ; ദുൽഖറിനെ മാറ്റി നിവിൻ പോളി പ്രേമത്തിൽ വന്നത് ഇങ്ങനെ; അൽഫോൻസ് പുത്രൻ പറയുന്നു..!!

9,394

മലയാളത്തിൽ പ്രേക്ഷകർക്ക് വല്ലാത്ത ആകർഷണം ഉണ്ടാക്കിയ ചിത്രം ആണ് അൻവർ റഷീദ് സംവിധാനം ചെയ്തു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പൊളി സായി പല്ലവി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പ്രേമം.

എന്നാൽ ചിത്രത്തിൽ ദുൽഖറിനെ നായകനായി പരിഗണിച്ചിരുന്നതിനെ കുറിച്ചും നിവിൻ പൊളി വന്ന കാരണത്തെ കുറിച്ചും സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു പ്രമുഖ ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ..

പ്രേമത്തിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്പര്യം. എന്നാൽ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങൾ ദുൽഖറിന് അരികിൽ എത്തിയില്ലെന്ന് അൽഫോൻസ് പറയുന്നു.

പ്രേമം സിനിമയുടെ തിരക്കഥ നിർമാതാവിന് അയച്ചു കൊടുത്തപ്പോൾ ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്നാണ് എന്നോട് ചോദിച്ചത്. നായികയുടെ ഓർമ പോകുന്നു നായകൻ കരഞ്ഞുകൊണ്ട് പോകുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത് വർക്ക് ചെയ്യും എന്ന് അദ്ദേഹം പറയുന്നത്.

സിനിമയുടെ അവതരണമാണ് തിരക്കഥ വ്യത്യസ്തമാകുന്നത്. അത് പറഞ്ഞുകൊടുത്താൽ നന്നാകണമെന്നില്ല. നിവിനും ഞാനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് നേരം എന്ന ഹ്രസ്വചിത്രം ചെയ്യുന്ന സമയത്താണ്. ആ ഹ്രസ്വചിത്രത്തിന്റെ നിര്മാതാക്കളിൽ ഒരാളായിരുന്നു നിവിൻ. 2009 ലാണ്.

3000 രൂപയാണ് നിവിൻ ചിത്രത്തിനായി നൽകിയത്. അതുപോലെ വേറെയും നിർമാതാക്കൾ ഉണ്ടായിരുന്നു. അവൻ ആ സിനിമയിൽ അഭിനയിച്ചിട്ടില്ല. പക്ഷേ ഞാനൊരു സംവിധായകനായി കാണണമെന്ന് നിവിൻ ആഗ്രഹിച്ചിരുന്നു.

അതിനു ശേഷം എലി എന്ന ഹ്രസ്വചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചു. പിന്നീട് നസ്രിയ‌ക്കൊപ്പം ഒരു ആൽബവും നിവിനൊപ്പം ചെയ്തു. നേരം സിനിമ ചെയ്യുമ്പോൾ തമിഴ് നടന്‍ ജയിയെ ആണ് നായകനായി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നു.

എങ്കയും എപ്പോതും എന്ന സിനിമ റിലീസ് ചെയ്ത് തിരക്കേറി വരുന്ന സമയമാണ്. ഫോൺ വിളിച്ച് എടുക്കുന്നില്ല. അവസാനം വീട്ടില്‍ പോയി കാണാൻ തീരുമാനിച്ചു. രണ്ട് മൂന്ന് മാസം ജയിയുടെ പുറകെ നടന്നു. അവസാനം നിര്മാതാവിനും താല്പര്യം ഇല്ലാതെയായി.

പിന്നീട് തമിഴ് നടൻ വൈഭവിനെ നായകനാക്കാൻ തീരുമാനിച്ചു. വൈഭവിനും താല്പര്യം ഉണ്ടായിരുന്നു. പക്ഷേ അതും ചില കാരണങ്ങളാൽ നടന്നില്ല.

അവസാനം നിർമാതാവ് നിവിനും നസ്രിയയും അഭിനയിച്ച ആൽബം കാണാൻ ഇടയായി. ഇവരെ കാസ്റ്റ് ചെയ്താൽ നല്ലതാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് നിവിനില്‍ എത്തുന്നത്’. – അല്‍ഫോണ്‍സ് പറഞ്ഞു.

You might also like