പ്രണയമില്ല; ഡേറ്റിങ് ചെയ്യുന്നതിനെ കുറിച്ച് വെളിപ്പെടുത്തി പ്രയാഗ മാർട്ടിൻ..!!

664

മോഹൻലാൽ നായകനാനായി എത്തിയ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ട് 2009 ൽ അഭിനയ ലോകത്തേക്ക് ചുവടുവെച്ച താരം ആണ് പ്രയാഗ മാർട്ടിൻ.

മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിൽ 2014 ൽ കേന്ദ്ര കഥാപാത്രം ആയി എത്തിയതോടെ ആണ് പ്രയാഗ കൂടുതൽ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ മുഴുനീള നായിക വേഷം ലഭിച്ചു.

പാവ , കട്ടപ്പനയിലെ ഋത്വിക് റോഷൻ , ഒരേ മുഖം , ഫുക്രി , വിശ്വാസപൂർവ്വം മൻസൂർ , പോക്കിരി സൈമൺ , രാമലീല തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തമിഴിൽ സൂര്യയുടെ നായികയായും തിളങ്ങി പ്രയാഗ.

സിനിമയിൽ തനിക്ക് ആയി ഒരിടം നേടിയതിന് ശേഷം മാത്രമേ താൻ അഭിമുഖങ്ങൾ നൽകൂ എന്നായിരുന്നു പ്രയാഗയുടെ തീരുമാനം. കുറച്ചു വർഷങ്ങൾ ആയി താൻ സിനിമയിൽ എത്തിയിട്ട്. പക്ഷെ ഒരു അഭിനയത്രി എന്ന നിലയിൽ തെളിയിക്കാൻ ഇനിയുമേറെയുണ്ട്. അതിന് ശേഷം ആയിരിക്കും തനിക്ക് സിനിമയെ കുറിച്ച് പറയാൻ കഴിയൂ..

ഇപ്പോൾ ഞാൻ സിനിമയെ കുറിച്ച് പറഞ്ഞാൽ എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത് എന്ന് ജനങ്ങൾ ചോദിക്കും. കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് താൻ എവിടെ വരെ എത്തിയത് എന്ന് പ്രയാഗ പറയുന്നു. സിനിമയെ കുറിച്ച് അധികമൊന്നും പറയാത്ത താരം ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

ഇപ്പോൾ താൻ ഒരു പ്രണയത്തെ കുറിച്ചോ ജീവിത പങ്കാളിയെ കുറിച്ചോ ഒന്നും ചിന്തിക്കുന്നില്ല. ഇപ്പോൾ അഭിനയത്തിൽ ആണ് ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടെങ്കിൽ അത് സിനിമയോട് മാത്രമാണ്. അതുപോലെ ഡേറ്റിങ് എന്ന ആശയത്തിനോട് തനിക്ക് അത്ര വലിയ താല്പര്യം ഒന്നുമില്ല.

അത് സ്വാഭാവികമായി നടക്കുക ആണെങ്കിൽ നടക്കട്ടെ. തനിക്ക് ഇപ്പോഴും ഇഷ്ടം നാച്ചുറലായ ഒരു ബോണ്ടിങ് കെമിസ്ട്രിയാണ്. ഡേറ്റിങ് ചെയ്യാൻ പങ്കാളിയെ കണ്ടെത്താനോ എന്തുകൊണ്ട് ഡേറ്റിങ് ആയിക്കൂടാ എന്ന് ചോദിച്ചു ഇറങ്ങുന്നതിനോടോ എനിക്ക് ഒട്ടും യോജിപ്പില്ല.

അതിനോട് യോജിക്കുന്ന ആളുകൾ ഇഷ്ടംപോലെ ഉണ്ടാവും. എന്നാൽ അത് ശരിയാണെന്ന് പറയാൻ എനിക്ക് കഴിയില്ല. ഒരുപക്ഷെ എന്റെ ശരീരം എം മറ്റുള്ളവർക്ക് തെറ്റായി തോന്നാം. എന്നാൽ എനിക്ക് അങ്ങനെ അല്ലല്ലോ.. സത്യത്തിൽ ഇപ്പോൾ ഞാൻ പ്രണയത്തിന്റെ കാര്യത്തിൽ അടക്കം പുറകോട്ടാണ്.

You might also like