സുരേഷ് ഗോപി മത്സരിക്കും, മോഹൻലാലിനെയും എത്തിക്കണം എന്നാവശ്യം; ബിജെപി രാജ്യസഭാ സ്ഥാനാർഥി നിർണയം തുടങ്ങി..!!

55

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നപ്പോൾ ചെറുതായി അടിതെറ്റിയ ബിജെപി തങ്ങളുടെ കോട്ടകൾ ശക്തമാക്കുന്നതിന് ഒപ്പം, കേരളത്തിൽ താമര വിരിയിക്കാൻ ഉള്ള കഠിന ശ്രമങ്ങൾ തന്നെയാണ് ഇത്തവണയും നടത്താൻ ഒരുങ്ങുന്നത്, ശബരിമല വിഷയം ഒക്കെ അനുകൂല സാഹചര്യങ്ങൾ നൽകുമ്പോൾ, കേരളത്തിൽ താമര വിരിയിക്കുന്നതിനായി സൂപ്പർതാരങ്ങളെ തന്നെ കളത്തിൽ ഇറക്കാൻ ആണ് ശ്രമങ്ങൾ കടത്തുന്നത്.

നിലവിൽ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് മൂന്ന് വർഷം കൂടി കാലാവധി ഉണ്ടെങ്കിൽ കൂടിയും, തിരുവനന്തപുരത്ത് മത്സരിക്കും എന്നാണ് അറിയുന്നത്, അതുപോലെ തന്നെ മോഹൻലാൽ എത്തിയാൽ കൂടുതൽ ബിജെപിക്ക് ഗുണം ചെയ്യും എന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ മോഹൻലാൽ അനുകൂല നടപടികൾ ഒന്നും തന്നെ ഇതുവരെ സ്വീകരിചട്ടില്ല.

മോഹൻലാലുമായി അടുത്ത ബന്ധമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തന്നെ കൂടിക്കാഴ്ച നടത്തും എന്നാണ് അറിയുന്നത്, മത്സരിച്ചില്ലെങ്കിൽ കൂടിയും മോഹൻലാൽ ബിജെപി നേതാക്കൾക്കായി വോട്ട് അഭ്യര്ഥനയുമായി ക്യാമ്പിനുകളിൽ പങ്കെടുപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് സുരേഷ് ഗോപിക്ക് ഒപ്പം സെൻ കുമാറും, നമ്പി നാരായണനും ലിസ്റ്റിൽ ഉള്ളപ്പോൾ, ബിജെപി വീണ്ടും ഭരണത്തിൽ എത്തിയാൽ മോഹൻലാലിനെ രാജ്യസഭാഗം ആക്കണം എന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. മോഹൻലാൽ ഇതുവരെ അനുകൂല മറുപടികൾ ഒന്നും തന്നെ നൽകിയിട്ടില്ല എങ്കിൽ കൂടിയും, മോഹൻലാലിന്റെ വിശ്വശാന്തി ഫൗഡേഷൻ അടക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ തലപ്പത്ത് ആർഎസ്എസ് നേതാക്കൾ ഉള്ളത്, മോഹൻലാൽ ഇവരുമായി അടുത്ത ബന്ധം പുലർത്തുന്നതും, മോഹൻലാൽ രാഷ്ട്രീയ ഗോദായിലേക്ക് എന്ന സൂചനകൾ അരക്കിട്ട് ഉറപ്പിക്കുന്നതാണ്. എന്നാൽ ഈ വർഷവും അടുത്ത വർശവുമായി നിരവധി ചിത്രങ്ങളുടെ കരാർ നൽകിയിട്ടുള്ള മോഹൻലാൽ, ബിജെപി സ്ഥാനാർഥി ആവാതെ, ബിജെപി നോമിനേഷനിൽ രാജ്യസഭാഗം ആകാൻ ഉള്ള സാധ്യതകൾ ആണ് കൂടുതൽ.