തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ഉണ്ണി മുകുന്ദൻ..!!

39

മലയാള സിനിമയുടെ മല്ലുസിംഗ് തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുന്നു. നിവിൻ പോളി നായകനായി എത്തുന്ന ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേൽ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ ഇനി റിലീസ് ചെയ്യാനുള്ളത്, ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് തന്റെ വിവാഹത്തെ കുറിച്ചും താരാരാധനയെ കുറിച്ചും എല്ലാം ഉണ്ണി മുകുന്ദൻ മനസ്സ് തുറന്നത്.

തന്റെ വിവാഹത്തെ കുറിച്ചും, താൻ സെറ്റിൽ ആകുന്നതിനെ കുറിച്ചും വീട്ടുകാർ ചിന്തിച്ചു തുടങ്ങി എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നു, എന്നാൽ തനിക്ക് ഇതുവരെ വിവാഹത്തിനുള്ള സമയം ആയില്ല എന്നാണ് താൻ കരുതുന്നത് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാൽ ആരെന്നും സ്ഫടികം കണ്ടാണ് സിനിമ മോഹം തനിക്ക് ഉണ്ടായത് എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

You might also like