പിന്നീട് ഒരിക്കലും ചെയ്യാതെ ആദ്യ ചിത്രത്തിൽ മാത്രം ഗ്ലാമർ വേഷം ചെയ്യാനുള്ള കാരണം; ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ..!!

47

നീണ്ട ഇടവേളക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി നിർമ്മിച്ചു നിവിൻ പോളി നായകനായ ചിത്രതിലൂടെയാണ് ശാന്തി കൃഷ്ണ തിരിച്ചെടുത്തിയത്, പിന്നീട് കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപ്പാപ്പ തുടങ്ങി ചിത്രങ്ങൾ അഭിനയിച്ച ശാന്തി കൃഷ്ണ വീണ്ടും മലയാളത്തിൽ തിരക്കുള്ള നടിയായി മാറുകയാണ്. അഭിനയത്തിലേക്ക് എത്തിയ കാലം മുതൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരുടെ കൂട്ടത്തിൽ ഉള്ള ശാന്തി കൃഷ്ണ ഗ്ളാമർ വേഷങ്ങൾ ഇതുവരെ ചെയ്യാതെ ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ്.

എന്നാൽ, ശാന്തി കൃഷ്ണ ആദ്യമായി എത്തിയത്, ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലാണ്. വളരെ ബോള്‍ഡ് ആയതും അല്‍പം ഗ്ലാമറസ് ആയതുമായ ഒരു കഥാപാത്രത്തെയായിരുന്നു ശാന്തി കൃഷ്ണ നിദ്രയില്‍ അവതരിപ്പിച്ചത്.
അത്തരമൊരു വേഷം ചെയ്യുന്നതില്‍ ചെറിയ മടിയുണ്ടായിരുന്നു, പക്ഷെ ഭരതന്‍ സാറിന്റെ ചിത്രമെന്ന നിലയില്‍ ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. പിന്നീടു തമിഴിലൊക്കെ അഭിനയിക്കാന്‍ പോയപ്പോള്‍ കുറച്ചു ഗ്ലാമറസ് ആയ കഥാപാത്രങ്ങള്‍ പോലും ചെയ്തിരുന്നില്ല ഞാനതില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു, ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു.

1984ൽ വിവാഹിതയായ ശാന്തി കൃഷ്ണ, അന്ന് മലയാള സിനിമയിൽ തിളങ്ങി നിന്ന ശ്രീനാഥിനെയാണ് ഭർത്താവായി സ്വീകരിച്ചത്, തുടർന്ന് 1995ൽ ഇവർ വിവാഹ മോചിതർ ആകുകയും, തുടർന്ന് 1998ൽ കൊല്ലം സ്വദേശിയായ സദാശിവനെ വിവാഹം കഴിച്ചു എങ്കിൽ കൂടിയും 2016ൽ ആ ബന്ധവും അവസാനിച്ചു.

You might also like