റാംജിറാവു സ്പീക്കിങ് ചിത്രത്തിൽ നായകന്മാരായി തീരുമാനിച്ചിരുന്നത് മോഹൻലാൽ – ശ്രീനിവാസൻ എന്നിവരെ; സിദ്ധിഖ്..!!

107

ഇന്നും മിനിസ്ക്രീനിൽ വന്നാൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് റാംജിറാവു സ്പീക്കിങ്. മുകേഷും സായ്കുമാറും ഇന്നസെന്റും പ്രധാന വേഷത്തിൽ ചിത്രം വലിയ വിജയ ചിത്രം തന്നെ ആയിരുന്നു. 1989ൽ പുറത്തിറങ്ങിയ ചിത്രം, സിദ്ധിക്ക് – ലാൽ കൊമ്പിനേഷനിൽ എത്തിയ ആദ്യ ചിത്രമായിരുന്നു. ഇവർക്ക് മാത്രമല്ല, ഹരിശ്രീ അശോകനും, സായ് കുമാറിനും എൻ എഫ് വർഗീസിനും ഒക്കെ ആദ്യ ചിത്രമായിരുന്നു രാംജി റാവു സ്പീക്കിങ്.

എന്നാൽ ഈ ചിത്രത്തിൽ ആദ്യം മുകേഷിന്റെയും സായ്കുമാറിന്റെയും വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്, ശ്രീനിവാസനെയും മോഹൻലാലിനെയും ആയിരുന്നു, എന്നാൽ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ സംവിധായകൻ ഫാസിൽ, സിദ്ധിക്കിനും ലാലിനുമായി ഒരു നിർദ്ദേശം നൽകുക ആയിരുന്നു.

ഇവരും അഭിനയിച്ചാലും ചിത്രം വലിയ വിജയം തന്നെ ആകും, ആ വിജയം അവരുടെ ആകും എന്നും അതിനാൽ പുതുമുഖങ്ങളെ വെക്കാൻ ആയിരുന്നു, ഫാസിൽ നൽകിയ ഉപദേശം, തുടർന്ന് സായ്കുമാർ അഭിനയിച്ച വേഷത്തിലേക്ക് ജയറാമിനെ തീരുമാനിച്ചു എങ്കിലും അതും നടക്കാതെ പോകുകയായിരുന്നു. അതിന് ശേഷമാണ് പുതുമുഖ നടനായി സായ്കുമാർ ചിത്രത്തിലേക്ക് എത്തുന്നത്.

വമ്പൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം 1995ൽ മാന്നാർ മത്തായി സ്പീക്കിങ് എന്ന പേരിലും തുടർന്ന് മൂന്നാം ഭാഗമായി 2014ൽ മാന്നാർ മത്തായി സ്പീക്കിങ് 2 എന്ന ചിത്രവും എത്തി. മൂന്നാം ഭാഗത്തിന് വലിയ വിജയം നേടാൻ കഴിഞ്ഞില്ല.