നടൻ സായി കുമാറിന്റെ ഭാര്യയുടെ അനിയത്തിയാണ് ഞാൻ; പലരും അദ്ദേഹത്തിന്റെ ഭാര്യയാണ് ഞാനെന്ന് കരുതിയിട്ടുണ്ട്; വിജയ കുമാരി പറയുന്നു..!!

vijaya kumari actress
60

അമ്മയായും അമ്മായിയമ്മ ആയും സീരിയൽ ലോകത്തിൽ തിളങ്ങി നിൽക്കുന്ന അഭിനയ പ്രതിഭയായ താരമാണ് നടി വിജയകുമാരി. അതിഗംഭീരമായ അഭിനയപാടവം കൊണ്ട് മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് വിജയ കുമാരി. സിനിമയിൽ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ഇന്നും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ്.

നാടക വേദികളിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ പ്രതിഭകളുടെ നിരയിൽ തന്നെയാണ് വിജയ കുമാരിയുടെയും സ്ഥാനം. അഭിനയത്രി എന്നതിന് അപ്പുറമായി മികച്ച ഗായിക കൂടിയാണ് വിജയ കുമാരി. ഇപ്പോൾ കൗമുദി ചാനലിലെ ഡേ വിത്ത് എ സ്റ്റാർ എന്ന പരിപാടിയിൽ തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.

vijaya kumari actress
vijaya kumari actress

തന്റെ ഭർത്താവ് തനിക്കൊപ്പം നാടകത്തിൽ അഭിനയിച്ച രമേശേട്ടൻ ആയിരുന്നു. തങ്ങൾ ഇരുവരും പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹം കഴിക്കുന്നത്. സന്തുഷ്ട കുടുംബം ആണ് ഞങ്ങളുടെ ഇപ്പോൾ എങ്കിൽ കൂടിയും പ്രണയത്തിന് ശേഷം വിവാഹം കഴിക്കുന്ന സമയത്തിൽ വീട്ടിൽ നിന്നും എതിർപ്പുണ്ടായിരുന്നു.

പാട്ടുകാരി ആയിട്ടായിരുന്നു തന്റെ തുടക്കം. ഗാനമേളകളിൽ കൂടി ആയിരുന്നു തുടക്കം. എന്നാൽ ഇപ്പോൾ അതൊക്കെ വിട്ടു. തന്റെ പതിമൂന്നാം വയസിൽ ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കിയുള്ള ഗുരു എന്ന ചിത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ സഹോദരിയുടെ വേഷത്തിൽ താൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. തന്റെ ചേച്ചിയും നാടകനടി ആയിരുന്നു.

vijaya kumari actress
vijaya kumari actress

നടൻ സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന ആയിരുന്നു തന്റെ ചേച്ചി. നടി വൈഷ്ണവിയുടെ അമ്മ. ടി എസ് രാജുവാണ് തന്റെ ഭർത്താവ് എന്ന് പലരും കരുതിയിരുന്നത്. കൂടുതൽ സീരിയലിൽ താൻ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിൽ ആണ് അഭിനയിച്ചിട്ടുള്ളത്. വിജയ കുമാരി പറയുന്നു.