ഭർതൃമാതാവിനെ മർദിച്ച സംഭവത്തിൽ കനക ദുർഗ്ഗക്കനെതിരെ പോലീസ് കേസെടുത്തു..!!

10

ഈ ജനുവരി 2ന് ആയിരുന്നു കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്, ദർശനത്തിന് ശേഷം പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ ആണ് വീട്ടിൽ തിരിച്ചു എത്തിയത്.

ഇന്നലെ രാവിലെയാണ് കനകദുർഗ്ഗാ പെരിന്തൽമണ്ണയിൽ ഉള്ള ഭർത്താവിന്റെ വീട്ടിൽ എത്തിയത്, വീട്ടിൽ എത്തിയ കനക ദുർഗ്ഗാ ഭർതൃ മാതാവ് സുമതി മർദിച്ചു എന്നാണ് കേസ്, സുമതി പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പോലീസിൽ മരുമകൾ മർദിച്ചു എന്നു പരാതി നൽകുകയും ആയിരുന്നു. പരാതി ലഭിച്ച പോലീസ് കനക ദുര്ഗാക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

എന്നാൽ, ഇന്നലെ രാവിലെ എത്തിയ വാർത്ത, വീട്ടിൽ തീർച്ചെത്തിയ കനക ദുർഗ്ഗയെ ഭർതൃ മാതാവ് പട്ടികക്ക് അടിച്ചു എന്നായിരുന്നു. തുടർന്ന് കനക ദുർഗ്ഗയും ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു. പോലീസ് സംരക്ഷണയോടെയാണ് കനക ദുർഗ്ഗാ വീട്ടിൽ തിരിച്ചു എത്തിയത്. അതേ സമയം പാർട്ടി പ്രവർത്തകർക്ക് ഓപ്പമെത്തി അക്രമം കാണിച്ച കനക ദുർഗ്ഗയെ വീട്ടിൽ കയറ്റില്ല എന്നു സഹോദരൻ വെളിപ്പെടുത്തി.