മോഹൻലാൽ എന്ന നടനിൽ നിന്നും കാണാൻ ഇഷ്ടമാകുന്ന ഘടകങ്ങൾ പൃഥ്വിരാജ് കൃത്യമായി ലൂസിഫറിൽ ഉപയോഗിച്ചിട്ടുണ്ട്; വിശേഷങ്ങൾ പങ്ക് വെച്ച് ലാലേട്ടൻ..!!

52

മലയാള സിനിമ കാത്തിരുന്ന വിസ്മയങ്ങൾ ഒന്നിച്ച ചിത്രമായിരുന്നു, ലൂസിഫർ. വമ്പൻ വിജയം ആയി തീയറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തിയിരിക്കുകയാണ്.

മോഹൻലാൽ എന്ന നടനിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ഘടകങ്ങൾ കോർത്തിണക്കിയാണ് പൃഥ്വിരാജ് ചിത്രം ഒരുക്കി ഇരിക്കുന്നത് എന്ന് മോഹൻലാൽ പറയുന്നു.

എന്റെ എല്ലാ ചിത്രങ്ങളും ലൂസിഫർ പോലെ ആകണം എന്നുമാണ് ആഗ്രഹമെന്നും മോഹൻലാൽ പറയുന്നു. പൃഥ്വിരാജ് ഒട്ടേറെ ഹോം വർക്ക് ചെയ്ത ചിത്രം തന്നെയാണ് ലൂസിഫർ എന്നും മോഹൻലാൽ പറയുന്നു.

You might also like