ആടുതോമ ആരാധകർക്ക് ഒരു സന്തോഷ വാർത്ത; സ്ഫടികം 4Kയിൽ എത്തുന്നു..!!

135

സിനിമ പ്രേക്ഷകർ ഉള്ള കാലം വരെ ആടുതോമ ആരാധകരും ഉണ്ടാകും. സ്ഫടികത്തിന്റെ രണ്ടാം ഭാഗതിനായി ഒരു വിഭാഗം സിനിമ വിരോധികൾ ശ്രമിക്കുമ്പോഴും, സ്ഫടികം സംവിധായകൻ ഭദ്രൻ ആരാധകർക്കായി ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്.

ഭദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,

സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ. അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ, നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ, അടുത്ത വർഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും.

“ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.”

സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ…

Posted by Bhadran Mattel on Sunday, 31 March 2019