മമ്മൂട്ടിയെ ഉച്ച ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിക്കാൻ ലൊക്കേഷനിൽ എത്തിയ സുരേഷ് ഗോപി; പക്ഷെ സംഭവിച്ചത് മറ്റൊന്ന്..!!

93

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ പിണക്കത്തിൽ ആന്നെന്നും മറ്റും പലപ്പോഴും വാർത്തകൾ ഉണ്ടാകാറുണ്ട് എങ്കിൽ കൂടിയും പഴയ ഒരു സംഭവമാണ് ഇപ്പോൾ വാർത്ത ആകുന്നത്.

മികച്ച ബാല ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മനു അങ്കിളില്‍ മനുവെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് പുറമേ ഒരു സംഘം കുട്ടികളായിരുന്നു ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരമായി അഭിനയിച്ചപ്പോള്‍ സുരേഷ് ഗോപി ‘മിന്നല്‍ പ്രതാപന്‍’ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിച്ചത്. ഏറെ ചിരി പടർത്തിയ സുരേഷ് ഗോപി കഥാപാത്രം ആയിരുന്നു അത്. കാരണം, അന്ന് വരെ വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങൾ ഒക്കെ ചെയ്തിരുന്ന സുരേഷ് ഗോപി.

മണ്ടൻ പോലീസിന്റെ വേഷത്തിൽ ആയിരുന്നു എത്തിയത്, ജഗതി ശ്രീകുമാർ ആയിരുന്നു ചിത്രത്തിൽ ആ വേഷം ചെയ്യാൻ ഇരുന്നത് എന്നാൽ തിരക്കുകൾ മൂലം ജഗതിക്ക് കൃത്യ സമയത്ത് ലൊക്കേഷനിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

കൊല്ലത്ത് പാർക്കിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്, ക്ലൈമാക്സ് ചിത്രീകരണം നടന്നത്. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് തന്റെ നാടായ കൊല്ലത്ത് ഉണ്ടന്ന് അറിഞ്ഞപ്പോൾ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിന് ക്ഷണിക്കാൻ എത്തിയത് ആയിരുന്നു സുരേഷ് ഗോപി. ജഗതി എത്തിയില്ല എന്നറിഞ്ഞപ്പോൾ സ്വയം ആ വേഷം ചെയ്യാൻ എന്ന് സുരേഷ് ഗോപി പറയുകയായിരുന്നു.