യുവതിയെ പീഡനത്തിൽ നിന്നും രക്ഷിച്ച് തെരുവ് നായ; ദിനവും ഭക്ഷണം കൊടുക്കുന്നതിന്റെ നന്ദി..!!

168

തെരുവ് നായ ശല്യം കൊണ്ട് പൊറുതി മുട്ടുന്ന വാർത്തകൾ ദിനംപ്രതി കാണുന്ന നമ്മൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഭോപ്പാലിൽ നിന്നും വരുന്നത്.

ഭോപ്പാലിൽ ചോള എന്ന സ്ഥലത്താണ് ആവേശം തോന്നുന്ന സംഭവം ഉണ്ടായത്, അയൽവാസിയായ സുനിൽ എന്ന യുവാവ് ആണ് വീട്ടിൽ ഭർത്താവ് ഇല്ലാത്ത സമയം നോക്കി യുവതി പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. നിരവധി തെരുവ് നായ്ക്കൾ ഉള്ള സ്ഥലത്താണ് യുവതിയും ഭർത്താവും താമസിക്കുന്നത്. ദിനം യുവതി നായ്ക്കൾക്ക് ഭക്ഷണം കൊടുകാറും ഉണ്ട്. ഞായറാഴ്ച വൈകിട്ട് ആണ് സുനിൽ വീട്ടിൽ അതിക്രമിച്ചു കയറുന്നത്.

പീഡിക്കാൻ ശ്രമം നടന്നപ്പോൾ ഒച്ച വെച്ച യുവതിയുടെ ശബ്ദം കേട്ട് നായ ഓടി വരുകയും യുവാവിനെ ആക്രമിക്കുകയും ആയിരുന്നു, തുടർന്ന് യുവാവ് നായയെ കമ്പികൊണ്ട് കുത്തി പരിക്കേല്പിച്ചതിന് ശേഷമാണ് രക്ഷപ്പെട്ടത്. എന്നാൽ നായയുടെ ആക്രമണം മൂലം യുവതി രക്ഷപ്പെടുകയും തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു. സുനിലിന് വേണ്ടിയുള്ള ഊർജിത അന്വേഷണത്തിൽ ആണ് പോലീസ്.