സംവിധായകൻ എന്നോട് മോശം പറഞ്ഞു, അപ്പോൾ തന്നെ കരണകുറ്റിക്ക് അടിച്ചു; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ..!!

116

തന്റേതായ നിലപാടുകൾ ആരുടെയും മുഖം നോക്കാതെ തുറന്ന് പറയുന്ന ചുരുക്കം ചില സിനിമ പ്രവർത്തകരിൽ ഒരാൾ ആണ് ഡബ്ബിങ് ആർട്ടിസ്റ്റും തുടർന്ന് നടിയും ഒക്കെയായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ അടക്കം വിപ്ലവകാരമായ പ്രസ്താവനകൾ നടത്തിയ ഭാഗ്യലക്ഷ്മി എ വി എം സ്റ്റുഡിയോയിൽ എത്തിയപ്പോൾ തനിക്ക് നേരെ ഉണ്ടായ മോശം പരാമർശം ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.

എണ്പതുകളിൽ തനിക്ക് നേരെ ഉണ്ടായ മോശം പരാമർശത്തെ കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ ആണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഡബ്ബിങിനായി എ വി എം സ്റ്റുഡിയോയിൽ എത്തിയ താൻ, ക്ലൈമാക്സ് സീനിലെ റേപ്പ് സീനിൽ ഉള്ള നടിയുടെ ശബ്ദമാണ് നൽകിയത്. എന്നാൽ തവണ എത്ര വട്ടം ഡബ്ബ് ചെയ്തിട്ടും ശരിയാകുന്നില്ല എന്നായിരുന്നു സംവിധായകൻ പറഞ്ഞത്. അപ്പോൾ തന്നെ അത് തന്റെ കുഴപ്പം അല്ലെന്ന് വില്ലന്റെ കുഴപ്പം ആയിരിക്കുമെന്നാണ് താൻ പറഞ്ഞത്.

എന്നെ വിടൂ, എന്നെ വിടൂ എന്നതുമാത്രമാണ് ഡയലോഗ്, ഞാൻ എത്ര പറഞ്ഞിട്ടും ശരിയാകുന്നില്ല എന്ന് പറഞ്ഞു സംവിധായകൻ ബഹളമുണ്ടാക്കി.

ഒരു റേപ്പ് സീന്‍ പോലും ഒന്നു മര്യാദക്ക് ഡബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്തു ഡബ്ബിങ് ആര്‍ട്ടിസ്റ്റാണു നിങ്ങളെന്നു ചോദിച്ച് സംവിധായകന്‍ ഒരു വൃത്തികെട്ട വാക്കു വിളിച്ചു പറഞ്ഞു. ഇത് കേട്ട് സഹികെട്ട് താന്‍ ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി പുറത്തേക്കിറങ്ങി. എന്നാല്‍ സംവിധായകന്‍ പിന്നാലെ വന്ന് എടീ പോടീയെന്നൊക്കെ ചീത്ത വിളിച്ചു തുടങ്ങി, തുടർന്നാണ് അയാൾ നീ അങ്ങനെ എങ്ങോട്ടാണ് പോകാൻ നോക്കുന്നത്, ഇവിടെ വന്നാൽ ഡബ്ബ് ചെയ്യാതെ പോകാൻ കഴിയില്ല, അകത്ത് കയറൂ എന്ന രീതിയിൽ ആയി ഭീഷണി.

ഇനി ചീത്ത വിളിച്ചാൽ വിവരം അറിയുമെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു, എന്നാൽ ഇനിയും വിളിക്കും എന്നായി അയാൾ, ആയാൾ വീണ്ടും ഒരു മോശം വാക്കിന് ഒപ്പം ചീത്തയും വിളിച്ചു ഒന്നും നോക്കിയില്ല ഉടൻ തന്നെ കരണം നോക്കി ഞാൻ അയാളെ അടിച്ചു.

തുടർന്ന് എ വി എം സ്റ്റുഡിയോ ഉടമസ്ഥൻ ശരവണൻ സാർ എത്തുകയും സംവിധായകന് സ്ത്രീകളെ അപമാനിക്കാൻ പാടില്ല എന്ന് താക്കീത് നൽകുകയും ചെയ്തു. തുടർന്ന് ആ ചിത്രത്തിന് വേണ്ടി ഞാൻ പ്രവർത്തിച്ചില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

You might also like