നടൻ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു..!!

36

മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന് ഇന്ന് രാവിലെ ഡബ്ബിങ് സ്റ്റുഡിയോയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം. ലാൽ മീഡിയയിൽ വച്ചാണ് ശ്രീനിവാസന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്, തുടർന്ന് കൊച്ചിയിൽ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് കേറാതെ അദ്ദേഹം നേരെ ആശുപത്രിയിലേക്ക് പോകുക ആയിരുന്നു, തീവ്ര പരിചരണ വിഭാഗത്തിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഞാൻ പ്രകാശൻ ആണ് അവസാനം അഭിനയിച്ച ചിത്രം, ഏറെ കാലത്തിന് ശേഷം ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതിയ ചിത്രം കൂടി ആയിരുന്നു ഞാൻ പ്രകാശൻ.