മക്കൾക്ക് ഒപ്പം നിൽക്കാതെ ഒറ്റക്ക് ഫ്ലാറ്റിൽ മാറി താമസിക്കുന്നതിനെ കുറിച്ച് മല്ലിക സുകുമാരൻ..!!

107

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രം നെയൻ റിലീസിന് ഒരുങ്ങി. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പൃഥ്വിരാജ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് പ്രിത്വിയുടെ അമ്മ കൂടിയായ നടി മല്ലിക സുകുമാരൻ മനസ്സ് തുറന്നത്.

സുപ്രിയ ഏറെ ഉത്തരവാദിത്വത്തോടെയാണ് ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് എന്ന് മല്ലിക പറയുന്നു. ചിത്രത്തിന്റെ 75% പ്രവർത്തനങ്ങളും ഭംഗിയായി നടത്തിയത് സുപ്രീയയുടെ കഴിവ് ആണെന്ന് മല്ലിക പറയുന്നു.

ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഒട്ടേറെ തരണം ചെയ്താണ് താനും മക്കളും ഇവിടെ വരെ എത്തിയത്, അത് മനസിലാക്കി തന്നെയാണ് പൃഥ്വിരാജ് മുന്നോട്ട് പോകുന്നത് എന്നും മല്ലിക പറഞ്ഞു.

ഇരുമക്കളും വിവാഹിതർ ആണു. അങ്ങനെ വരുമ്പോൾ അവരുടെ ഐക്യമുള്ള ജീവിതത്തിൽ താൻ ഒരു പ്രശ്‌നം ആകരുത് എന്ന് കരുതിയാണ് മാറി മറ്റൊരു ഫ്ലാറ്റിൽ താമസിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്.