ചെക്ക് കേസിൽ പ്രതിയായി രഹ്ന ഫാത്തിമ; ശിക്ഷ വിധിച്ച് കോടതി..!!

110

സോഷ്യൽ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമ, കൂടുതൽ ശ്രദ്ധ നേടിയത് ശബരിമല ദർശനം നടത്താൻ ശ്രമിച്ചപ്പോൾ ആണ്.

ശബരിമല ദർശനം നടത്താൻ കഴിഞ്ഞതും ഇല്ല എന്നാൽ മതം വികാരം വ്രണപ്പെടുതിയ കേസിൽ പോലീസ് അറസ്റ്റു ചെയ്യുകയും റിമാന്റിൽ ജയിൽ ആകുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും രഹ്ന ഫാത്തിമ കോടതി ശിക്ഷ ഏറ്റുവാങ്ങിയിരിക്കുകയാണ്. ചെക്ക് കേസിൽ പ്രതിയായ രഹ്ന വാറണ്ട് ഉണ്ടായിട്ടും കേസിൽ ഹാജർ ആകാതെ ഇരുന്നതിനാൽ ആണ് കോടതി ശിക്ഷ വിധിച്ചത്.

ആദിത്യ ഫൈനാൻസ് ഉടമ അനിൽ കുമാർ നൽകിയ കേസിൽ ആണ് രഹ്ന ഫാത്തിമക്ക് പണിയായത്. നിരവധി തവണ കേസ് വിളിച്ചിട്ടും ഹാജർ ആകാതെ ഇരുന്ന പ്രതി രഹ്ന ഫാത്തിമ, ഹൈക്കോടതി മുഖാന്തിരം കേസ് ഒത്തുതീർപ്പ് ആക്കിയതിന് ശേഷം ആണ് ആലപ്പുഴ സിജിഎം കോടതിയിൽ കീഴടങ്ങിയത്.

കേസ് ഒത്തുതീർപ്പ് ആക്കിയെങ്കിലും നിരവധി തവണ കോടതിയിൽ എത്താത്തത് മൂലം ഒരു ദിവസം കോടതിയിൽ നിൽക്കാൻ ആണ് ശിക്ഷ വിധിച്ചത്.