ലിനീ, നീ ഇല്ലാത്ത അവന്‍റെ ആദ്യ പിറന്നാൾ; നിപ്പ വൈറസ് കീഴടക്കിയ നേഴ്സ് ലിനിയുടെ ഭർത്താവിന്റെ കുറിപ്പ്..!!

112

വടക്കൻ കേരളത്തിൽ നിപ്പ വൈറസ് ആഞ്ഞടിച്ചപ്പോൾ, രോഗികൾക്ക് ചികിത്സ തരാൻ പോലും പലരും മടിച്ചപ്പോൾ, അതെല്ലാം മറികടന്ന് സധൈര്യം ചികിത്സ കൊടുക്കാൻ തയ്യാറായ നേഴ്സ് ആണ് ലിനീ.

പലരെയും രക്ഷിക്കാൻ സധൈര്യം ഇറങ്ങിയ ലിനീ പക്ഷെ നിപ്പക്ക് മുന്നിൽ കീഴടങ്ങി, എന്നാൽ ഇപ്പോൾ ലിനിയുടെ ഭർത്താവ് മകന്റെ ആറാം പിറന്നാളിന് ഇട്ട കുറിപ്പാണു വൈറൽ ആകുന്നത്.

കുറിപ്പ് ഇങ്ങനെ,

റിതുലിന്റെ ആറാം പിറന്നാൾ

ജന്മദിനങ്ങൾ നമുക്ക്‌ എന്നും സന്തോഷമുളള ദിവസമാണ്‌ അത്‌ മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്‌.
ലിനി, നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
അവന്‌ ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ,
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ്‌ സ്കൂളിൽ പോയത്‌.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല.
മോന്‌ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ