ചെന്നൈ സ്വദേശി ആർക്കിടെക്റ്റ്; തന്റെ ജൂനിയർ; അമാലുമായി ഉള്ള പ്രണയകഥ പറഞ്ഞു ദുൽഖർ..!!

28

സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിന് ലഭിച്ച താരപുത്രൻ ആണ് ദുൽഖർ സൽമാൻ. എന്നാൽ ഒരു താരപുത്രൻ ലേബലിന് മുകളിൽ തന്റേതയായ കഴിവുകൾ കൊണ്ട് ഉയർന്നു വന്ന താരം ആണ് ദുൽഖർ സൽമാൻ എന്ന ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്ക. മലയാളവും തമിഴും തെലുങ്കും കടന്നു ബോളിവുഡ് വരെ എത്തി നിക്കുന്ന മലയാളത്തിന്റെ യുവതാരം കൂടിയാണ് ഡി ക്യൂ. 2011 ഡിസംബർ 22 നു ആയിരുന്നു ദുൽഖർ സൽമാൻ അമാൽ സൂഫിയെ വിവാഹം കഴിക്കുന്നത്.

എന്നാൽ തങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു എന്ന് ദുൽഖർ പറയുന്നു. ചെന്നൈ സ്വദേശിനിയായ അമാൽ ഇന്റീരിയൽ ഡിസൈനർ കൂടി ആണ്. വിവാഹ ശേഷവും വെറുതെ ഇരിക്കാൻ ആയിരുന്നില്ല അമാലിന് ദുൽഖർ നൽകിയ നിർദേശം. തന്റെ ഭാര്യക്ക് അറിയുന്ന ജോലി ചെയ്യാൻ ഉള്ള അവസരങ്ങൾ ദുൽഖർ നൽകി എന്ന് വേണം പറയാൻ. അടുത്ത കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളുടെ ഇന്റീരിയർ ഡിസൈൻ ചെയ്തത് അമാൽ ആയിരുന്നു. മമ്മൂട്ടിയുടെ പുത്തൻ വീടിന്റെ കിടിലം ഡിസൈൻ ചെയ്തതും അമാൽ ആയിരുന്നു.

എന്നാൽ ഇപ്പോൾ വീട്ടുകാരുടെ ആശിർവാദത്തോടെ നടന്നിരുന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് തുറന്ന് പറയുകയാണ് ദുൽഖർ സൽമാൻ . അമേരിക്കയിൽ നിന്ന് പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി എത്തിയ ശേഷം തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നും എല്ലാവരും ചേർന്ന് ചേരുന്ന പെണ്കുട്ടികളെ തിരക്കുകയായിരുന്നെന്നും ദുൽഖർ പറയുന്നു. സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെണ്കുട്ടിയുടെ കാര്യം ഇതിനിടയിൽ സൂചിപ്പിച്ചു.

സുഹൃത്തുക്കൾ ഇരുവരുടെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി. പിന്നീട് എവിടെ പോയാലും ആ പെണ്കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെണ്കുട്ടി അതേ സിനിമക്ക് വന്നിരിക്കും. ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന് അന്ന് ഞാൻ ഉറപ്പിച്ചു ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത് എന്ന്. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു.