കൊച്ചിയിൽ തിരിച്ചെത്തിയ മോഹൻലാൽ ക്വാറന്റൈനിൽ..!!

84

മലയാളത്തിന്റെ അതുല്യ നടൻ മോഹൻലാൽ കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ 14 ദിവസം ക്വറന്റൈനിൽ. രാജ്യം ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ ചെന്നൈയിൽ സ്വകാര്യ ചാനൽ പരിപാടിയുടെ ഷൂട്ടിങ്ങിന് പോയാ മോഹൻലാൽ അവിടെ കുടുങ്ങുകയും തുടർന്ന് ചെന്നൈയിലെ വീട്ടിൽ തന്നെ കഴിയുകയും ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റോഡ് മാർഗ്ഗം കൊച്ചിയിൽ എത്തിയ മോഹൻലാൽ ഹോട്ടലിൽ ക്വറന്റൈനിൽ ആണ്.

അസുഖ ബാധിതയായ അമ്മയെ കാണുന്നതിന് വേണ്ടി ആണ് മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിയത്. രാജ്യം ലോക്ക് ഡൌൺ കഴിഞ്ഞപ്പോൾ ചെന്നൈ കർശന നിയന്ത്രണത്തിൽ തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് ഇളവുകൾ വന്നതോടെ ആണ് മോഹൻലാൽ നാട്ടിൽ നാല് മാസങ്ങൾക്ക് ശേഷം തിരിച്ചു എത്തിയത്. ചെന്നൈയിൽ മകൻ പ്രണവ് മോഹൻലാലിനും ഭാര്യക്കും ഒപ്പം ആയിരുന്നു മോഹൻലാൽ.

അമ്മയെ കാണാൻ നാട്ടിൽ എത്തിയ മോഹൻലാൽ അടുത്ത മാസം ആരംഭിക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണത്തിൽ പങ്കെടുക്കും എന്നാണ് അറിയുന്നത്. കേരളത്തിൽ ഇപ്പോൾ കൊറോണ ബാധിതരുടെ എണ്ണം കൂടി വരുകയാണ്. അതുപോലെ തന്നെ കഴിഞ്ഞ ദിവസം പുത്തൻ ചിത്രങ്ങൾ ഷൂട്ടിംഗ് ആരംഭിക്കാൻ ഉള്ള അനുമതി ലഭിച്ചിരുന്നു. പൂർണ്ണമായും നിയന്ത്രണങ്ങൾ മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും ഷൂട്ടിംഗ്.