അങ്ങനെ ചെയ്താലേ നടക്കത്തുള്ളൂ എന്ന് പെണ്ണുകാണുന്ന സമയത്ത് ഞാൻ വിഷ്ണുവിനോട് കണ്ണുരുട്ടി കാണിച്ചു; മീരയും വിഷ്ണുവും മനസ്സ് തുറന്നപ്പോൾ..!!

49

മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരിൽ ഒരാൾ ആണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് മീര. ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. വൈറസ് ബാധ മൂലം ലോക്ക് ഡൌൺ ആയതോടെ ആഘോഷമായി നടത്താൻ ഇരുന്ന വിവാഹം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പ്രകാരം ആണ് ഇപ്പോൾ നടന്നത്. വിഷ്ണു ആണ് വരൻ. വിഷ്ണു തിരുവല്ല സ്വദേശിയാണ്. മലയാളത്തിൽ ടെലിവിഷൻ അവതാരക ആയതിന് ഒപ്പം നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും അടക്കം അവതാരക ആയിട്ടുള്ള മീരയുടെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മീരയുടെ കൈ മുറുകെ പിടിച്ചുനടന്നു വരുന്ന വിഷ്‌ണുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. താലികെട്ടിന് മുമ്പും സമയത്തുമെല്ലാം മീര കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിട്ആ രണ്ടുപേരും താങ്കളുടെ വിശേഷങ്ങൾ മനസ്സ് തുറന്നിരിക്കുകയാണ്.

വിവാഹശേഷം മീരയും വിഷ്‌ണുവും ചേർന്ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘വിഷ്ണുവിനെ ഞാൻ അപ്പാ എന്നാണ് വിളിക്കുന്നത്. കാരണം എനിക്ക് എന്റെ അച്ഛന്റെ എക്സ്ടെൻഷനായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാത്തപ്പോൾ എടാ പോടാ എന്നൊക്കയാണ് ഇടയ്ക്കിടെ വിളിക്കാറുള്ളത്. സത്യത്തിൽ ഞങ്ങളുടെ വിവാഹം ലൗ കം അറേഞ്ച്ഡ് മാരിയേജ് ആയിരുന്നു.

ജാതകമൊക്കെ നോക്കിയ ശേഷം ഫോണിലൂടെ ഞാൻ ചാറ്റ് ചെയ്ത കണക്ട് ചെയ്യാൻ പറ്റുമെന്ന് തോന്നിയപ്പോഴാണ് പിന്നീട് അത് അറേഞ്ചഡിലേക്ക് മാറിയത്..’ മീര പറഞ്ഞു. ‘മീരയെ ഞാൻ ടി.വിയിൽ കണ്ടിട്ടില്ല. മാട്രിമോണിയൽ വഴിയാണ് ആദ്യം കണ്ടത്. അപ്പോൾ എന്റെ ഫ്രണ്ട്സ് ഒക്കെ പറഞ്ഞു ഇത് ഫേക്ക് അക്കൗണ്ടാണ്‌ അവരാണ് എനിക്ക് ഇത് ഇന്നയാളാണെന്ന് പറഞ്ഞ് നെറ്റിൽനിന്ന് കാണിച്ചുതന്നു. ചേച്ചി കണ്ടിട്ടുണ്ട്. ഞാൻ അച്ഛൻ അമ്മ കണ്ടിട്ടില്ലായിരുന്നു. ഞങ്ങൾ വീട്ടിൽ വളരെ കുറവാണ് ടി.വി യൂസ് ചെയ്യുന്നത്..’ വിഷ്ണു പറഞ്ഞു.

പെണ്ണുകാണലിനെ പറ്റിയും ഇരുവരും ഓർത്തെടുത്ത് പറഞ്ഞിരുന്നു. ‘പെണ്ണുകാണലിന്റെ സമയത്ത് മീര ഇച്ചിരി ഷൈ ആയിരുന്നു. സംഭവം സത്യമാണ് പറയുമ്പോൾ ഓവറാണെന്ന് തോന്നും പക്ഷേ ഇത്രയും വലിയ അവാർഡ് നൈറ്റ്സൊക്കെ നമ്മൾ കാരി ചെയ്തിട്ടുണ്ടെങ്കിലും പെണ്ണുകാണലിന്റെ അന്ന് രാവിലെ തൊട്ട് എനിക്കൊരു ചങ്കിടിപ്പായിരുന്നു. വിഷ്ണുവിന്റെ വീട്ടുകാരെല്ലാം വരുന്നു. ഇവരൊക്കെ നമ്മളെ ആദ്യമായി കാണാൻ വരുന്നു.

സത്യം പറഞ്ഞാൽ ചായ കൊണ്ട് കൊടുക്കില്ലായെന്ന് ഞാൻ തന്നെ തീരുമാനിച്ചു. ചിലപ്പോൾ കൈവിറച്ച് ചായക്കപ്പ് വീണുപോയാൽ എല്ലാ ഇമേജും പോവും. രസമതല്ല വിഷ്ണു ചായയും കോഫിയുമൊന്നും കുടിക്കില്ല. ഞാനാണേൽ വിഷ്‌ണുവിന്റെ അടുത്ത് കണ്ണുകൊണ്ട് ഭീക്ഷണിപ്പെടുത്തുവാ കുടിച്ചാലേ ഇത് നടക്കത്തോളു. അങ്ങനെ വിഷ്ണു കഷ്ടപ്പെട്ട് ഒരു സിപ് കുടിക്കുന്നതാണ് എന്റെ പെണ്ണുകാണൽ ഓർമ്മ..’ മീര പറഞ്ഞു.