എന്റെ വിറയ്ക്കുന്ന ചുണ്ടുകളിൽ ആമിർ ഉമ്മവെക്കുന്നത് ഷൂട്ട് ചെയ്യാൻ എടുത്തത് മൂന്നുദിവസം; ബോളിവുഡ് സിനിമയുടെ ഏറ്റവും വലിയ ചുംബന രംഗത്തേക്ക് കുറിച്ച് കരിഷ്മ കപൂർ..!!

4,641

ബോളിവുഡ് സിനിമയിൽ തൊണ്ണൂറുകളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് കരിഷ്മ കപൂർ. കരിഷ്മ കപൂർ ബോളിവുഡ് കീഴടക്കിയപ്പോൾ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരി കരീനയും ബോളിവുഡ് സിനിമകളിൽ തിളങ്ങിയ ആൾ കൂടിയാണ്.

1991 ക്വയിദി എന്ന ചിത്രത്തിൽ കൂടി തന്റെ പതിനേഴാം വയസിലാണ് കരിഷ്മ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഏതാണ്ട് അമ്പതോളം സിനിമയിൽ നായികയായി തിളങ്ങിയ ആൾ കൂടിയാണ് കരിഷ്മ.

1990 നും 2000 നും ഇടയിൽ അമ്പത്തിനു മുകളിൽ അഭിനയിച്ച താരം കൂടുതലും പ്രണയ ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. സിനിമക്ക് പുറമെ ടെലിവിഷനിൽ വിധികർത്താവ് ആയിട്ടുള്ള കരിഷ്മ അവസാനമായി മികച്ചൊരു വേഷം ചെയ്തത് 2012 ൽ ആയിരുന്നു.

വിക്രം ഭട്ട് സംവിധാനം ചെയ്ത ഡെയിഞ്ചറസ് ഇഷ്‌ക് ആയിരുന്നു ആ സിനിമ. സിനിമയിൽ നിന്നും ബോളിവുഡിൽ സിനിമകളിൽ ഇപ്പോൾ വെബ് സീരീസുകളുടെ ട്രെൻഡ് ആണ്. കരീഷ്മയും അതിന് പിന്നാലെയാണ്.

അതിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് ആമിർ ഖാന്റെ ഒപ്പം വർഷങ്ങൾക്കു മുന്നേ ചെയ്ത ഒരു സിനിമയുടെ വിശേഷം ആണ് കരിഷ്മ പറഞ്ഞത്. രാജ ഹിന്ദുസ്ഥാനി ആയിരുന്നു ആ സിനിമ. ഇന്നത്തെപോലെയല്ല അന്നൊക്കെ വളരെ ബുദ്ധിമുട്ടിയാണ് ഷൂട്ടിംഗ് ചെയ്തുകൊണ്ട് ഇരുന്നത്.

രാജ ഹിന്ദുസ്ഥാനി എന്ന സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയിൽ ആയിരുന്നു. ഗാനരംഗം ആണ് അവിടെ ചിത്രീകരണം നടത്തിയത്. അവിടെ വല്ലാത്തൊരു തണുത്ത കാലാവസ്ഥ ആയിരുന്നു. ഷൂട്ടിംഗ് അവിടെ തുടങ്ങിയത് മുതൽ ഞാൻ വിറക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ വളരെ വിഷമം നിറഞ്ഞ സംഭവങ്ങളിൽ കൂടിയാണ് അന്ന് ഷൂട്ടിംഗ് നടന്നത്. അതിലെ ഗാനത്തിലെ ചുംബന രംഗത്തെ കുറിച്ച് ആളുകൾ പിന്നെയും പലരും ഇപ്പോഴും ചോദിക്കും. എന്നാൽ ഞങ്ങൾ ആ ചുംബന രംഗം ഷൂട്ട് ചെയ്യാൻ വേണ്ടി വന്നത് മൂന്നു ദിവസം ആയിരുന്നു.

രാജ ഹിന്ദുസ്ഥാനിയുടെ ഷൂട്ടിംഗ് ഊട്ടിയിൽ നടന്നത് ഒരു ഫെബ്രുവരി മാസം ആയിരുന്നു. കൊടും തണുപ്പ്. ആ രംഗം എങ്ങനെ എങ്കിലും ഷൂട്ട് ചെയ്ത് പോയാൽ മതി എന്നായിരുന്നു അവസാനം ഒക്കെ ആയപ്പോൾ ഞങ്ങൾക്ക്. കൊടും തണുപ്പും അതിനൊപ്പം മഴയും.

രാവിലെ 7 മണി മുതൽ 6 മണിവരെ വിറച്ചുകൊണ്ട് ആണ് ഷൂട്ടിംഗ് നടത്തുന്നത്. അന്നുവരെയുള്ള ഹിന്ദി സിനിമകളിൽ ഏറ്റവും നീളം കൂടിയ ചുംബന രംഗം ആയിരുന്നു അത്.

സെൻസർ ബോർഡ് കട്ട് ചെയ്തില്ല. ഇന്നായിരുന്നു എങ്കിൽ അങ്ങനെ ആയിരിക്കില്ല. എന്നാൽ പിന്നീട് സിനിമക്ക് ദൈർഖ്യം കൂടി എന്നുള്ളത് വന്നപ്പോൾ ഈ ചുംബന രംഗങ്ങൾ അടക്കം കട്ട് ചെയ്യുക ആയിരുന്നു.