ഫാഷൻ മാമാങ്കത്തിൽ രോമാവൃതമായ കക്ഷംകാട്ടി എല്ലാവരെയും ഞെട്ടിച്ച് മഡോണയുടെ മകൾ..!!

26,974

വ്യത്യസ്‌തകൾ ആണ് എന്നും ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. അതിനു വേണ്ടി എന്തും കാണിക്കാൻ തയ്യാറാണ് ഇന്നത്തെ തലമുറ. കാലങ്ങൾ കഴിയുമ്പോൾ മോഡൽ സങ്കല്പങ്ങളിൽ മാറ്റം വരാറുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമാണ് മെറ്റ് ഗാല.

ഇവിടെ നിന്നുമുള്ള വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നും പുത്തൻ വസ്ത്ര ഡിസൈനുകൾക്ക് വേദിയാകുന്ന മെറ്റ് ഗാലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ലൗർഡ്‌സ് ലിയോൺ ആണ്.

മോഡൽ പരീക്ഷണങ്ങൾക്ക് വേദിയാകുന്ന മെറ്റ് ഗാലയിൽ ആരെയും ഞെട്ടിക്കുന്നത് ആയിരുന്നു ലിയോണിന്റെ പുത്തൻ മേക്കഓവർ. പ്രശസ്ത പോപ്പ് ഗായിക മഡോണയുടെ മകൾ കൂടിയാണ്.

രോമാവൃതമായ ശരീരം സൗന്ദര്യം കുറയ്ക്കുമെന്ന് പലരും വിധി എഴുതുമ്പോൾ തന്റെ രോമാവൃതമായ കക്ഷങ്ങൾ കാട്ടി സ്ത്രീ സൗന്ദര്യത്തിന് പുത്തൻ മാനം തന്നെ നൽകുകയാണ് ലീയോൺ.

മെറ്റ് ഗാലയിലെ റെഡ് കാർപെറ്റിൽ ലിയോൺ എത്തിയത് പിങ്ക് നിറത്തിൽ എബ്രോഡയറിയിൽ തീർത്ത ഗൗണിൽ ആയിരുന്നു.

എന്നാൽ താരം തന്റെ വസ്ത്രത്തേക്കാൾ കൂടുതൽ പോസ് ചെയ്തത് തന്റെ രോമാവൃതമായ കക്ഷങ്ങളുടെ സൗന്ദര്യം കാണിക്കാൻ തന്നെ ആയിരുന്നു.