രതി നിർവേദത്തിൽ ജയഭാരതിയെ കെട്ടിപ്പിടിക്കുന്ന സീൻ, ചുറ്റും നാട്ടുകാർ; ആ രംഗത്ത് കുറിച്ച് കൃഷ്ണ കുമാർ..!!

132

1978ൽ പുറത്തിറങ്ങിയ പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയിത ചിത്രമാണ് എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ഇന്നും ആരാധകർ ഉള്ള രതി നിർവേദം. ജയഭാരതി നായികയായി എത്തിയ ചിത്രത്തിൽ നായകനായി എത്തിയത് കൃഷ്ണ കുമാർ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രവും അത് തന്നെ ആയിരുന്നു.

ജയഭാരതിക്ക് ഒപ്പം ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചും ആദ്യ ചിത്രത്തിലെ അനുഭവത്തെ കുറിച്ചും കൃഷ്ണ കുമാർ പറയുന്നത് ഇങ്ങനെ,

അപ്രതീക്ഷിതമായി ആണ് എനിക്ക് രതി നിർവേദത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്, പത്മരാജൻ സാർ ആണ് എന്നെ ഈ ചിത്രത്തിലേക്ക് നിർദ്ദേശിക്കുന്നത്, ഭരതേട്ടൻ നിർദ്ദേശിച്ചത് മറ്റൊരാളെയും, അവസാനം ഓഡിഷൻ നടത്താൻ തീരുമാനിച്ചു, അങ്ങനെ എനിക്ക് ഞറുക്ക് വീണത്. എന്നിട്ട് ഇങ്ങനെ പറയുകയും ചെയിതു, നീ മികച്ച നടൻ ആയത് കൊണ്ടൊന്നും അല്ല, അവൻ നിന്നെക്കാളും മോശം ആയി ചെയിതത് കൊണ്ടാണ് എന്നായിരുന്നു ഭരതെട്ടൻ പറഞ്ഞത്.

കാമറക്ക് മുന്നിൽ നിന്നപ്പോൾ എനിക്ക് ഭയം ഒന്നും തോന്നിയിരുന്നില്ല, എന്നാൽ അന്നത്തെ വലിയ നടിമാരിൽ ഒരാൾ ആയ ജയഭാരതിക്ക് ഒപ്പം അടുത്ത് ഇടപെഴുകിയും കെട്ടിപ്പിടിച്ചു അഭിനയിക്കാൻ പറഞ്ഞപ്പോൾ എനിക്ക് ഭയം ആയിരുന്നു.

ജയഭാരതിയെ കെട്ടിപ്പിടിക്കുന്ന ഒരു സീൻ ഉണ്ട്, പുറത്തു ആയിരുന്നു ഷൂട്ടിംഗ്, ചുറ്റും നാട്ടുകാർ കൂടി നിൽക്കുന്നു, വല്ലാത്ത നാണവും ഭയവും ഇത്ര വലിയ നടി, എങ്ങനെ കെട്ടിപ്പിടിക്കും അവർക്ക് എന്ത് തോന്നും എന്നൊക്കെ ആയിരുന്നു ചിന്തകൾ. ഭരതേട്ടൻ പത്മരാജൻ സാറും നൽകിയ ധൈര്യമാണ് ആ ചിത്രം ചെയ്യാൻ എനിക്ക് സാധിക്കാൻ കാരണം. രതി നിർവേദം നായകൻ എന്നു പറയുമ്പോൾ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറയുന്നു.

You might also like