കൊല്ലത്ത് 18 വർഷം മുമ്പ് കാണാതായ ഭർത്താവിനെ പോലീസ് സ്വന്തം വീട്ടിൽ നിന്നും കണ്ടെത്തി; അമ്പരപ്പ്..!!

37

കൊല്ലം വടക്കേവിള കുറ്റത്തുവിള ലക്ഷം വീട്ടിൽ സുദർശനബാബു (54) എന്ന ആളെയാണ് 18 വർഷങ്ങൾക്ക് ശേഷം പോലീസ് സ്വന്തം വീട്ടിൽ നിന്നും കണ്ടെത്തിയത്.

2000 ഡിസംബർ 17ന് ആയിരുന്നു സുദർശനബാബു വീട്ടിൽ ഇന്നും സഹോദരിയെ കാണാനായി ഗുജറാത്തിലേക്ക് ട്രെയിനിൽ പോകുന്നത്. എന്നാൽ പോകുന്ന വഴിയിൽ ബോബെയിൽ ഇയാൾ ഇറങ്ങുകയും ഭാഷ വശം ഇല്ലാത്തത് കൊണ്ട് അലഞ്ഞു തിരിഞ്ഞു നടന്ന ഇയാൾക്ക് സഹായവുമായി ഒരു പറ്റം മലയാളികൾ എത്തുകയും തുടർന്ന് അവരുടെ സഹായത്തോടെ ഇയാൾ സഹോദരിയുടെ ഗുജറാത്തിലെ വീട്ടിൽ എത്തുകയും ആയിരുന്നു.

എന്നാൽ ഏറെ കാലങ്ങൾ ആയിട്ടും ഭർത്താവിനെ കാണാതെ ആയപ്പോൾ ഭാര്യ ശകുന്തള 2001 മെയി 22ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ അന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

എന്നാൽ ഗുജറാത്തിൽ എത്തിയ സുദർശനബാബു പത്ത് വർഷം അവിടെ ഒരു പ്പാസ്റ്റിക്ക് കമ്പനിയിൽ ജോലി ചെയിതു വരികയായിരുന്നു, തുടർന്ന് നാട്ടിൽ എത്തിയ ഇയാൾ കുടുംബവും ഒത്തു താമസവും തുടർന്നു.

എന്നാൽ തന്നെ കാണാതെ പോയതിനെ തുടർന്ന് കേസ് നൽകിയ വിവരങ്ങൾ ഒന്നും ഇയാൾക്ക് അറിയില്ലായിരുന്നു, അതുകൊണ്ട് തന്നെ സ്റ്റേഷനിൽ ഹാജർ ആകനോ തുടർ നടപടികൾ സ്വീകരിക്കലോ ഇയാൾ ചെയിതിരുന്നില്ല.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാളെ ഇത്രയും കാലം കണ്ടെത്താൻ കഴിയാത്തത് കൊണ്ട് ക്രൈംബ്രാഞ്ചിലെ കാണാത്ത ആളുകളെ കണ്ടെത്തുന്ന വിഭാഗം (missing person tracking unit) ഇയാളെ കണ്ടെത്തുന്ന ദൗത്യം ഏറ്റെടുത്തു.

കൂനമ്പായിക്കുളം ക്ഷേത്രത്തിന് സമീപം ഇയാൾ പൂ കച്ചവടം നടത്തുന്നതായി കണ്ടെത്തി, കഴിഞ്ഞ ബുധനാഴ്‌ച മണക്കാട്ടെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തുകയും സംഭവം അപ്പോൾ അറിഞ്ഞ സുദർശനബാബു മകന് ഒപ്പം കോടതിയിൽ ഹാജർ ആയി.

You might also like