മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസർ വരുന്നു; ആരാധകർ ആവേശത്തിൽ..!!

26

ചരിത്ര നായക വേഷങ്ങൾ എന്നും ഗംഭീരമാക്കിയിട്ടുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാമാങ്കത്തിന്റെ ടീസർ എത്തുന്നു. കാഴ്ചയുടെ വിസ്മയം തീർക്കാൻ മമ്മൂട്ടിയും സംഘവും ഒരുങ്ങുമ്പോൾ ആരാധകർ ഏറെ ആവേശത്തിൽ ആണ്.

വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്. മമ്മൂട്ടിക്ക് നായികയായി എത്തുന്നത് പ്രാചി തെഹലൻ ആണ്, വമ്പൻ ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിൽ ഉണ്ണി മുകുന്ദൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. കൂടാതെ അനു സിത്താര, മാളവിക മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന ഒരു ഉത്സവം ആയിരുന്നു മാമാങ്കം, ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ തന്നെ പ്രതീക്ഷിക്കാം, ചിത്രത്തിന്റെ പോസ്റ്ററുകൾ അടക്കം ആരാധകർക്ക് നൽകിയ ആവേശം ചെറുതല്ല, ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഒക്ടോബറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഗ്രാഫിക്കൽ ടീസർ അടുത്ത ആഴ്ച എത്തും എന്നുള്ളത് ആരാധകരുടെ ആവേശം ഇരട്ടി ആക്കിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വമ്പൻ ഹൈപ്പ് ഉള്ള ചിത്രത്തിന്റെ റ്റീസർ കൂടി എത്തുമ്പോൾ ആവേശം ഇരട്ടി ആകും, ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ എത്തിയില്ലെങ്കിൽ കൂടിയും ഓണത്തിന് മമ്മൂട്ടിയോടെ ചിത്രങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ആരാധകർക്ക് ആവേശം ആകുന്നത് ആയിരിക്കും മാമാങ്കം റ്റീസർ.

You might also like