മലയാളത്തിന്റെ ടോം ക്രൂയിസാണ് പ്രണവ് മോഹൻലാൽ; ഇതാണ് എന്റെ സ്വപ്ന ചിത്രം; അനു സിത്താര..!!

75

2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ ആൾ അനു അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇടയിൽ അനു സിതാര ശ്രദ്ധ നേടിയത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

എന്നാൽ അനു സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഏത് സാഹചര്യത്തിലും പറയുന്ന ഒന്നാണ് കടുത്ത മമ്മൂട്ടി ആരാധികയാണ് എന്നുള്ളത്. ചെന്നൈയിൽ മമ്മൂട്ടി നായകനായി പേരബിന്റെ ലൊക്കേഷനിൽ മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ ആയി ട്രാഫിക്ക് ബ്ലോക്കിൽ കൂടി ഒരു കിലോമീറ്റർ ഓടിയിട്ടുണ്ട് എന്ന് അനു സിതാര പറയുന്നു. പിന്നീട് തന്റെ ബെർത്ത് ഡേക്ക് മമ്മൂട്ടി തന്ന സമ്മാനം ആയിരുന്നു കുട്ടനാടൻ ബ്ലോഗിലെ വേഷമെന്നും താരം പറയുന്നു.

മലയാള സിനിമയുടെ ടോം ക്രൂയിസ് ആണ് പ്രണവ് മോഹൻലാൽ എന്നാണു അനു സിതാര പറയുന്നത്. ആദി എന്ന പ്രണവ് ആദ്യമായി നായകനായി എത്തിയ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കണ്ട് ആവേശവും അത്ഭുതവും തോന്നിയെന്നും അനു പറയുന്നു.

മമ്മൂട്ടിയുടെ ആരാധികയാണ് അനു എന്ന് പലപ്പോഴും പറയുന്നുണ്ട് എങ്കിൽ കൂടിയും തന്റെ സ്വപ്ന സിനിമ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നത് എന്നാണ് അനു സിത്താര പറയുന്നു. റെഡ് വൈൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ നടന്നപ്പോൾ ലാലേട്ടനെ കാണാൻ കഴിഞ്ഞു എന്നും ഫോട്ടോ എടുത്തു എന്നും അനു സിത്താര പറയുന്നു.