ചുരിദാറിൽ സുന്ദരിയായി കാവ്യ മാധവൻ കൂടെ ദിലീപും; വിവാഹ വേദിയിൽ താരമായി താരദമ്പതികൾ..!!

30

മലയാളികളുടെ പ്രിയ ദമ്പതികൾ ഒരുമിച്ച് വീണ്ടും പൊതുവേദിയിൽ. ജനപ്രിയ നായകൻ ദിലീപും കാവ്യ മാധവനും ഒരുമിച്ചാണ് സുഹൃത്തിന്റെ വിവാഹ വേദിയിൽ എത്തിയത്. മലയാളികളെ ഏറെ ഞെട്ടിച്ച വിവാഹം ആയിരുന്നു കാവ്യ മാധവന്റെയും ദിലീപിന്റെയും.

വിവാഹവും തുടർന്ന് ഇരുവർക്കും ഒരു പെൺകുഞ്ഞു പിറക്കുകയും ചെയ്തു. എന്നാൽ ഇരുവരും ഒന്നിച്ച് അധികം പൊതുവേദിയിൽ എത്താറില്ല. കടുംപച്ച നിറത്തിൽ ഉള്ള ചുരിദാറിൽ അതീവ സുന്ദരി ആയി ആണ് കാവ്യ മാധവൻ ദിലീപിനൊപ്പം എത്തിയത്. 2016 നവംബർ 25 നു ആയിരുന്നു കാവ്യയും ദിലീപും വിവാഹിതർ ആയത്.