ഈ ഭക്ഷണങ്ങളാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം; അറിയാം അതെങ്ങനെയെന്ന്..!!

90

മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന നടന്മാരുടെ നിരയിൽ മുന്നിൽ ഉള്ള ആൾ ആണ് മമ്മൂട്ടി, മലയാളികൾ സ്നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്നത് താരത്തിന് ഇപ്പോൾ 68 വയസ്സ് കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇന്നും 38 വയസ്സിന്റെ സൗന്ദര്യവും ചുറു ചുറുക്കും ഉള്ള മലയാള സിനിമയുടെ നിത്യ ഹരിത നായകൻ തന്നെയാണ് മമ്മൂട്ടി.

കാലങ്ങൾ ഇത്ര കഴിഞ്ഞാൽ മമ്മൂട്ടിയുടെ സൗന്ദര്യത്തിനു കോട്ടം തട്ടാത്തതിന് കാരണം അദ്ദേഹത്തിന്റെ ഭക്ഷണ രീതിയിലും ഭക്ഷണങ്ങളും ആണ്. ചിട്ടയായ ആഹാര രീതി ഒരു ദിവസം പോലും മാറ്റാതെ നിലനിർത്തുന്നത് തന്നെയാണ് ഇക്കയുടെ ഏറ്റവും വലിയ സൗന്ദര്യ രഹസ്യം.

നമ്മൾ ഒക്കെ തന്നെ പല തിരക്കുകൾ മൂലവും ജോലിക്കോ പഠനത്തിനോ പോകുന്ന തിരക്കുകൾ മൂലം പ്രഭാത ഭക്ഷണം കഴിക്കാതെ ഇരിക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം രാജവിനെ പോലെ കഴിക്കണം എന്നാണ് പഴംചൊല്ല്. എന്തൊക്കെ സാഹചര്യങ്ങൾ നേരിടേണ്ടി വന്നാലും മമ്മൂട്ടി തന്റെ പ്രഭാത ഭക്ഷണം ഒഴിവാക്കില്ല.

രാവിലെ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ ഗ്യാസ് കയറാനും അമിത വണ്ണം ഉണ്ടാവാനും ഇടയുണ്ട്. അതുപോലെ തന്നെ മമ്മൂട്ടി രാവിലെ കഴിക്കുന്നത് ഓട്ട്സിന്റെ കഞ്ഞിയാണ് കുടിക്കുന്നത് അതിനൊപ്പം പഴുത്ത പപ്പായയും മുട്ടയുടെ വെള്ളയും കുടിക്കും. കൂടാതെ രാവിലെ ബതാം കഴിക്കും അദ്ദേഹം കഴിക്കുന്ന രീതി ഇങ്ങനെയാണ് രാത്രി വെള്ളത്തിൽ ഇട്ട് കുതർത്തിയ ശേഷം രാവിലെ തൊലി കളഞ്ഞു 10 ബതാം പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കും.

ഉച്ചക്കും രാത്രിയിലും അദ്ദേഹം ഒരിക്കൽ പോലും മസാല അധികം ഇട്ട ഭക്ഷണം കഴിക്കാറില്ല. മീനുകളോട് ആണ് അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം. വലിയ മൽസ്യങ്ങൾ അദ്ദേഹം കഴിക്കില്ല. അതുപോലെ തന്നെ വറുത്തതോ പൊരിച്ചതോ കഴിക്കില്ല. മീൻ കറി ആയി തന്നെ ആയിരിക്കും കഴിക്കുക. ചപ്പാത്തി അല്ലെങ്കിൽ ഓട്ട്സ് തന്നെയാണ് അദ്ദേഹം രാത്രിയിലും ഭക്ഷണമായി കഴിക്കുന്നത്.

രാത്രി അദ്ദേഹം കുരുമുളക് ഇട്ട പച്ചക്കറി സാലഡ് ആണ് ഉപയോഗിക്കുന്നത് കൂടെ സൂപ്പ് കഴിക്കും. കൂൺ സൂപ് ആണ് അദ്ദേഹത്തിന്റെ പ്രിയം. വറുത്ത ഭക്ഷണവും മധുര പലഹാരവും അദ്ദേഹം ഉപയോഗിക്കില്ല. ഇടക്കിടക്ക് കട്ടൻ ചായ കുടിക്കുന്നത് ആണ് മമ്മൂട്ടിയുടെ ആകെ ഉള്ള ദുശീലം.

അതുപോലെ തന്നെ എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും അദ്ദേഹം ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യും. അതും അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യങ്ങളിൽ ഒന്നാണ്. അതുപോലെ ടെൻഷൻ, സ്ട്രെസ് തുടങ്ങിയ ജീവിതത്തിൽ ഉണ്ടാകുമ്പോൾ അതിനെ നിസാരമായി കാണാൻ ശ്രമിക്കും.