ബിഗ് ബ്രദറിൽ വമ്പൻ ആക്ഷൻ രംഗങ്ങളും; ലൂസിഫറിന് ശേഷം സ്റ്റണ്ട് സിൽവയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു..!!

35

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായി മാറിയ ലൂസിഫറിൽ ആരാധകരെ ഏറെ ആകർഷിച്ചത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.

ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് സ്റ്റണ്ട് സിൽവ ആയിരുന്നു. പീറ്റർ ഹെയ്‌ന്റെ അസ്സോസിയേറ്റ് ആയി എത്തിയ സിൽവ ശ്രദ്ധ നേടിയത് അജിത് നായകനായി എത്തിയ മങ്കാത്ത എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്ന് തലൈവ, വീരം, ജില്ല, എന്നൈ അറിന്താൽ എന്നീ ചിത്രങ്ങളിൽ വേണ്ടിയും ആക്ഷൻ സീനുകൾ ഒരുക്കിയത് സിൽവ ആയിരുന്നു.

ഇപ്പോഴിതാ ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ഒപ്പം വീണ്ടും ഒന്നിക്കുകയാണ് സ്റ്റണ്ട് സിൽവ. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെയാണ് വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നു അറിയുന്നത്.